Flash News

ഹില്ലി അക്വായ്ക്ക് വീണ്ടും ഐഎസ്ഒ അംഗീകാരം



തൊടുപുഴ: സര്‍ക്കാരിന്റെ കുപ്പിവെള്ള കമ്പനിയായ ഹില്ലി അക്വായ്ക്ക് ഐഎസ്ഒ (220000:2005)അംഗീകാരം ലഭിച്ചു. തുടര്‍ച്ചയായ രണ്ടാംവട്ടമാണ് ഈ അംഗീകാരം ലഭിക്കുന്നത്. ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം പാലിക്കുന്ന മികച്ച കമ്പനികള്‍ക്കാണ് ഈ മേഖലയില്‍ അംഗീകാരം ലഭിക്കാറുള്ളത്. മൂന്ന് വര്‍ഷത്തേക്കാണ് അംഗീകാരം.  വേനല്‍ കടുത്ത പശ്ചാത്തലത്തില്‍ മറ്റു കുപ്പിവെള്ള കമ്പനികളെ പിന്തള്ളി ഹില്ലി അക്വ ഏറെ മുന്നേറിയിട്ടുണ്ട്. മറ്റു കമ്പനികളേക്കാള്‍ വിലകുറച്ചു വിപണിയില്‍ ലഭ്യമാക്കാനായതാണ് വിപണത്തിന് ഗുണകരമായത്. ഒരു ലിറ്ററിന് 15 രൂപയും, 2 ലിറ്ററിന് 20 രൂപയും, 300 എംഎല്‍ വരുന്ന 24 കുപ്പികള്‍ക്ക് 130 രൂപ നിരക്കിലും ഇവ വിപണിയില്‍ ലഭ്യമാണ്.  ദിവസേന 45000 മുതല്‍ 65000 വരെ കുപ്പികള്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് കമ്പനിയില്‍ നിന്നും കയറി പോവുന്നുണ്ട്. 10 രൂപയുടെ ഒരു ലിറ്റര്‍ കുപ്പിവെള്ളവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്. മ്രാലയിലെ ഫാക്ടറി ഔട്ട്‌ലെറ്റില്‍ മാത്രം ദിവസേന 3500ഓളം കുപ്പികളുടെ വിപണനമാണ് നടക്കുന്നത്.   മലങ്കര ഡാമിലെ വെള്ളമാണ് ഒമ്പത് ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച് കുപ്പികളിലെത്തുന്നത്. ജലസേചന മന്ത്രിയാണ് കമ്പനിയുടെ ചെയര്‍മാന്‍. പി അനില്‍കുമാര്‍ എം ഡിയും ജൂബിള്‍ മാത്യു ഫാക്ടറി മാനേജരുമാണ്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് കമ്പനിയുടെ മേല്‍നോട്ടം.
Next Story

RELATED STORIES

Share it