Flash News

ഹിന്ദു സംഘടന നേതാവിനെ വെടിവച്ചുകൊന്നു

ഹിന്ദു സംഘടന നേതാവിനെ വെടിവച്ചുകൊന്നു
X


ന്യൂഡല്‍ഹി: അമൃത്‌സറില്‍ ഹിന്ദു സംഘടനാ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. ഹിന്ദു സംഘര്‍ഷ സേനയുടെ ജില്ല പ്രസിഡന്റ് വിപിന്‍ ശര്‍മ(45)ആണ് കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തിയ സംഘം അമൃത് സറിലെ മാര്‍ക്കറ്റില്‍ വച്ച് വിപിന്‍ ശര്‍മക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 12ലധികം തവണ അക്രമികള്‍ വിപിന്‍ ശര്‍മക്ക് നേരെ നിറയൊഴിച്ചു. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ശര്‍മയുടെ സുഹൃത്തും കൂടെയുണ്ടായിരുന്നു.
വിപിന്‍ ശര്‍മക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുന്നത് സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ ശേഷം അക്രമികളുടെ രേഖാചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
ശര്‍മയുടെ ജീവന് ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ വാര്‍ഷിക ചടങ്ങുകള്‍ക്കെതിരെ വിപിന്‍ ശര്‍മ വിമര്‍ശനമുന്നയിച്ചിരുന്നു.
Next Story

RELATED STORIES

Share it