Flash News

ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാന്‍ പണമാവശ്യപ്പെട്ട് മാധ്യമങ്ങള്‍; കോബ്രാ പോസ്റ്റിന്റെ സ്റ്റിങ് ഓപറേഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കു വേണ്ടി വര്‍ഗീയകലാപമുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും തിരഞ്ഞെടുപ്പു ഫലങ്ങളെ സ്വാധീനിക്കാനും കോടികള്‍ ആവശ്യപ്പെട്ട്  പ്രമുഖ മാധ്യമങ്ങള്‍. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത് 1000 കോടിയാണ്. കോബ്രാ പോസ്റ്റ് നടത്തിയ ഓപറേഷന്‍ 136ന്റെ രണ്ടാംഘട്ടത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ടൈംസ് ഓഫ് ഇന്ത്യയെ കൂടാതെ രണ്ട് ഡസനോളം മറ്റു മാധ്യമങ്ങളും കോബ്രാ പോസ്റ്റിന്റെ ഒളികാമറാ ഓപറേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, സീ ന്യൂസ്, നെറ്റ്‌വര്‍ക് 18, സ്റ്റാര്‍ ഇന്ത്യ, എബിപി ന്യൂസ്, ദൈനിക് ജാഗരണ്‍, റേഡിയോ വണ്‍, റെഡ് എഫ്എം, ലോക്മാത്, എബിഎന്‍ ആന്ധ്ര ജ്യോതി, ടിവി 5, ദിനമലര്‍, ബിഗ് എഫ്എം, കെ ന്യൂസ്, ഇന്ത്യ വോയ്‌സ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, എംവിടിവി, ഓപണ്‍ മാഗസിന്‍ എന്നിവരാണ് ഒളികാമറയില്‍ കുടുങ്ങിയ മറ്റു മാധ്യമങ്ങള്‍. 2014ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തരേന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ നൂറുകണക്കിനു കോടി രൂപ വാങ്ങി ബിജെപി അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന ആരോപണമുണ്ടായിരുന്നു.
അതേസമയം, ഹൈക്കോടതി വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ദൈനിക് ഭാസ്‌കറിനെ ഒഴിവാക്കിയാണ് കോബ്രാ പോസ്റ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കോബ്രാ പോസ്റ്റ് മാധ്യമപ്രവര്‍ത്തകനായ പുഷ്പ് ശര്‍മയാണ് ശ്രീമദ് ഭഗവദ്ഗീതാ പ്രചാര്‍ സമിതി എന്ന സംഘടനയുടെ പേരില്‍ വിവിധ മാധ്യമസ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയത്. യാതൊരു സങ്കോചവുമില്ലാതെ ഇക്കാര്യങ്ങള്‍ക്ക് അനുകൂലമായാണ് എല്ലാ മാധ്യമമേധാവികളും പ്രതികരിച്ചത്. ഇതി ല്‍ ബര്‍ത്തമാന്‍ പത്രിക, ദൈനിക് സമ്പദ് എന്നീ മാധ്യമസ്ഥാപനങ്ങള്‍ മാത്രമാണ് തങ്ങളുടെ മാധ്യമസ്ഥാപനത്തിലൂടെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ കഴിയില്ലെന്ന ധീരമായ നിലപാട് സ്വീകരിച്ചത്. കള്ളപ്പണം സ്വീകരിക്കുന്നതിലും ചില മാധ്യമപ്രതിനിധികള്‍ക്ക് മടിയില്ല. ആര്‍എസ്എസുമായുള്ള തങ്ങളുടെ ബന്ധം ചില മാധ്യമപ്രവര്‍ത്തകര്‍ സ്റ്റിങ് ഓപറേഷനില്‍ തുറന്നുപറഞ്ഞു.
അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിക്കാമെന്നും അതിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീമിനെ നിയമിക്കാമെ ന്നുമായിരുന്നു സീ ന്യൂസിന്റെ വാഗ്ദാനം.
Next Story

RELATED STORIES

Share it