thrissur local

ഹാരിസണ്‍സ് മലയാളം കമ്പനിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എഐടിയുസി



തൃശൂര്‍: തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് സര്‍ക്കാരുമായി വിലപേശുന്ന ഹാരിസണ്‍സ് മലയാളം കമ്പനിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.റബ്ബര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍(എഐടിയുസി) ഹാരിസണ്‍സ് മലയാളത്തിന്റെ കാരികുളം ഗ്രൂപ്പ് ഓഫിസിന് മുമ്പില്‍ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാറ്റിവിറ്റിയും മിനിമം കൂലിയും നിഷേധിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നിയമലംഘനങ്ങളാണ് കമ്പനി നടത്തിവരുന്നത്.  റീപ്ലാന്റിങും തോട്ടത്തിന്റെ തുടര്‍ച്ചയും സര്‍ക്കാര്‍ ഉറപ്പാക്കുക, വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റി നല്‍കുക, താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടത്തിയത്. യൂനിയന്‍ പ്രസിഡന്റ് അഡ്വ. എം എ ജോയ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ജി മോഹനന്‍, വര്‍ക്കിങ് സെക്രട്ടറി കെ കെ രവി, സിപിഐ പാലപ്പിള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി എം ഹുസൈന്‍,  കെ എം അഷറഫ്, കെ കെ അബ്ദുല്‍ അസീസ്, ജുമൈലത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it