ഹാദിയ: മുഖ്യമന്ത്രിക്ക് വനിതാ സാം സ്‌കാരികപ്രവര്‍ത്തകരുടെ തുറന്ന കത്ത്

ഹാദിയ: മുഖ്യമന്ത്രിക്ക് വനിതാ സാം  സ്‌കാരികപ്രവര്‍ത്തകരുടെ തുറന്ന കത്ത്
X


ന്യൂഡല്‍ഹി: ഹാദിയക്ക് നീതി ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു വനിതാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ തുറന്ന കത്ത്. ഹാദിയ നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ നിഷേധത്തിലും വീട്ടുതടങ്കലിലും  രോഷവും ആശങ്കയും പ്രകടിപ്പിച്ചു കൊണ്ടാണു കത്ത്. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. സ്വന്തം വീട്ടില്‍ ഹാദിയ യാതൊരുവിധ ബലപ്രയോഗത്തിനും വിധേയമാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ട നടപടി മുഖ്യമന്ത്രി എടുക്കണമെന്നാണു കത്തിലെ പ്രധാന ആവശ്യം. സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനും തിരഞ്ഞെടുത്ത ഭര്‍ത്താവിനൊപ്പം കഴിയാനും അനുവദിക്കുകയാണു വേണ്ടത്. മാതാപിതാക്കളുടെ സംരക്ഷണത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ആശയവിനിമയത്തിനും സുഹൃത്തുക്കളെ കാണുന്നതിനും വിലക്കേര്‍പ്പെടുത്തിയത്  അപകടകരമായ സന്ദേശമാണു നല്‍കുന്നത്. വനിതാ കമ്മീഷന്‍ അടിയന്തരമായി ഹാദിയയെ സന്ദര്‍ശിച്ച് അവര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വിലയിരുത്തുക, അവരുടെ അവസ്ഥയെക്കുറിച്ച് റിപോര്‍ട്ട് പ്രസിദ്ധപ്പെടുത്തുക, സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും കത്തിലുണ്ട്. നന്ദിനി സുന്ദര്‍, തനിക സര്‍ക്കാര്‍, കല്യാണി മേനോന്‍ സെന്‍, മേരി ജോണ്‍, ഉമ ചക്രവര്‍ത്തി, പൂര്‍ണിമ ഗുപ്ത  കത്തില്‍ ഒപ്പു വച്ചിട്ടുണ്ട്. ഹാദിയ കേസിന് പിന്നിലെ ലൗ ജിഹാദ് ആരോപണം വര്‍ഗീയ ഫാഷിസ്റ്റുകളുടെ ഗൂഢാലോചനയാണെന്നും ഒരു ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെയാണ് ഇതിനെ അംഗീകരിക്കാന്‍ കഴിയുകയെന്നും ചോദിച്ച് പ്രമുഖ വനിതാ ആക്റ്റിവിസ്റ്റും സഫ്ദര്‍ ഹശ്മിയുടെ സഹോദരിയുമായ ഡോ. സൊഹൈല്‍ ഹശ്മിയും തുറന്ന കത്ത് അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it