Flash News

'ഹാദിയയെ തടങ്കലിലാക്കിയത് സര്‍ക്കാരും സംഘപരിവാരവും'



കോഴിക്കോട്: ഹാദിയയെ വീട്ടുതടങ്കലിലാക്കിയത് സംസ്ഥാന സര്‍ക്കാരും സംഘപരിവാരവും ചേര്‍ന്നെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ദേശീയ വനിതാ കമ്മീഷന്റെ സന്ദര്‍ശനം ഇക്കാര്യം വ്യക്തമാക്കുന്നു. കേരളത്തിലെ വനിതാ കമ്മീഷനോ മനുഷ്യാവകാശ കമ്മീഷനോ ഹാദിയയുടെ ജീവനു ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും ഇതുവരെ സന്ദര്‍ശിക്കാത്തതും അതുകൊണ്ടാണ്. ഭരണകക്ഷി അംഗംകൂടിയായ എംഎല്‍എ സി കെ ആശ സ്വന്തം മണ്ഡലത്തിലെ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കാണാനോ വിലയിരുത്താനോ തയ്യാറായില്ല. യോഗാ കേന്ദ്രത്തിലെ പീഡകരായി ആരോപിക്കപ്പെട്ടവരെയാണ് ദേശീയ വനിതാ കമ്മീഷന്‍ ആദ്യം സന്ദര്‍ശിച്ചത് എന്നതും അവരുടെ ഉദ്ദേശ്യശുദ്ധി വ്യക്തമാക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ അസ്‌ലം ചെറുവാടി, പി സി ഭാസ്‌കരന്‍, മുസ്തഫ പാലാഴി പങ്കെടുത്തു.
Next Story

RELATED STORIES

Share it