Flash News

ഹാദിയയുടെ വീട്ടു തടങ്കല്‍: കോട്ടയം എസ്പി ഓഫീസിലേക്ക് എസ് ഡി പി ഐ മാര്‍ച്ച്

ഹാദിയയുടെ വീട്ടു തടങ്കല്‍: കോട്ടയം എസ്പി ഓഫീസിലേക്ക് എസ് ഡി പി ഐ മാര്‍ച്ച്
X


[related] കോട്ടയം: ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസ് ഇടപെടണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഹൈകോടതി വിധിച്ചത് സംരക്ഷണം, പിണറായി വിധിച്ചത് തടങ്കല്‍ പീഡനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്.   രാവിലെ 11ന് ഗാന്ധിസ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ഛില്‍ 100 കണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. ഹാദിയയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കുക, പോലീസ് സംരക്ഷണം ഉറപ്പ് വരുത്തുക, മതേതര പാര്‍ട്ടികള്‍ മൗനം വെടിയുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. എസ്പി ഓഫീസിനു സമീപം ബാരിക്കേഡ് തീര്‍ത്ത് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ സംസ്ഥാന ജന. സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ്, ജില്ലാ ജന. സെക്രെട്ടറി സി എച്ച് ഹസീബ്, പി കെ സിറാജുദ്ധീന്‍, ഷെമീര്‍ അലിയാര്‍, കെ യു അലിയാര്‍, എസ്ഡിടി യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി, കൗണ്‍സിലര്‍മാര്‍, മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it