thiruvananthapuram local

ഹഷിഷ് പിടികൂടിയ സംഭവം: പ്രതികളുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കും

തിരുവനന്തപുരം: മണ്ണന്തലയില്‍ എക്‌സൈസ് പത്തുകിലോ ഹഷിഷ് പിടികൂടിയ സംഭവത്തില്‍ പ്രതികളുടെ സാമ്പത്തിക ഉറവിടവും അന്വേഷിക്കും. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തുനല്‍കും. കവടിയാറിലെ ഹോട്ടലുടമ വഞ്ചിയൂര്‍ തമ്പുരാന്‍മുക്ക് ഹീര ആര്‍ക്കേഡില്‍ റനീസിന്റെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്. ഹാഷിഷ് ഇടപാടില്‍ വന്‍സാമ്പത്തികനേട്ടം പ്രതികള്‍ക്കുണ്ടായതായി സൂചന ലഭിച്ചിട്ടുണ്ട്.
ഹോട്ടല്‍ ബിസിനസിന്റെ മറവിലാണ് ഹാഷിഷ് വിപണനവും നടന്നിരുന്നതെന്ന് എക്‌സൈസിന് വിവരംലഭിച്ചു. അടിമാലിയില്‍ നിന്നെത്തിക്കുന്ന ഹാഷിഷ് വിദേശവിപണിയിലേക്ക് കടത്തിയാല്‍ കോടികള്‍ പ്രതിഫലം ലഭിക്കും. ഒരോ ഇടപാടിലും വന്‍തുകയാണ് പ്രതികള്‍ക്ക് ലഭിച്ചിരുന്നതെന്നാണ് സൂചന. വിദേശികളുമായിട്ടാണ് ഇവര്‍ക്ക് ഇടപാടുണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്ത് കിലോ ഹാഷിഷ് ഇവിടെ ചില്ലറ വില്‍പ്പന നടത്താനുള്ള സാധ്യത കുറവാണ്. മൊത്തതില്‍ വില്‍പ്പന നടത്തിയാല്‍ പിടിക്കപ്പെടാനുള്ള സാധ്യതയും കുറയും.
വിദേശികള്‍ക്ക് കൈമാറിയാല്‍ ഒന്നോരണ്ടോ ദിവസത്തിനുള്ളില്‍ അവര്‍ ഹാഷിഷുമായി സ്ഥലംവിടും. അന്താരാഷ്ട കപ്പല്‍ചാലിലേക്ക് മയക്കുമരുന്നെത്തിച്ച് കൈമാറുന്ന രീതി ഇവര്‍ സ്വീകരിച്ചിരുന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിമാലിയില്‍നിന്നു തലസ്ഥാനത്ത് ഹാഷിഷ് എത്തിച്ച തൃശ്ശൂര്‍ പീച്ചി കാണിപ്പാടം ചക്കമുടിപ്പറമ്പില്‍ വീട്ടില്‍ വിനീഷ് അടിമാലിയില്‍ പൂജാരിയായിട്ടാണ് കഴിഞ്ഞിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it