kozhikode local

ഹര്‍ത്താലിനെതിരേ ബഹുജനാഭിപ്രായം രൂപീകരിച്ച് വിചാരവേദി സംവാദം



കോഴിക്കോട്: അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ബഹുജനാഭിപ്രായം സ്വരൂപിച്ച് മാധ്യമ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്്മയായ വിചാരവേദി കോഴിക്കോട് സംവാദം സംഘടിപ്പിച്ചു. ‘ഹര്‍ത്താല്‍ അവകാശമോ വെല്ലുവിളിയോ’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ജീവിതത്തിന്റെ നാനാ തുറകളില്‍പെട്ട പ്രമുഖര്‍ പങ്കെടുത്തു. ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നിയമ നടപടി കര്‍ശനമാക്കണമെന്ന് സംവാദം ആവശ്യപ്പെട്ടു. പ്രതിരോധം ജനകീയമാകുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇതിന്റെ പേരില്‍ ജനാധിപത്യം തകരുന്നത് അംഗീകരിക്കാനാവില്ലെന്ന സംവാദം ഉദ്ഘാടനം ചെയ്തുകൊണ്ട് സാഹിത്യകാരന്‍ കെ പി രാമനുണ്ണി ചൂണ്ടിക്കാട്ടി.  പി എന്‍ ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തി. ഹര്‍ത്താലിന്റെ പേരിലുണ്ടാകുന്ന നാശനഷ്ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ശാന്തകുമാരി ഓര്‍മ്മിപ്പിച്ചു.  വിചാരവേദി സെക്രട്ടറി നിസാര്‍ ഒളവണ്ണ മോഡറേറ്ററായിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ വിചാരവേദി പ്രസിഡന്റ് എ സജീവന്‍, ഷെവലിയാര്‍ ഇ ചാക്കുണ്ണി, എം സിബ്്ഹത്തുല്ല, ടി കെ എ അസീസ്, സി ടി സക്കീര്‍ ഹുസൈന്‍, ജോര്‍ജ്ജ് കുളങ്ങര, മുഹമ്മദ് മുസ്തഫ, ആറ്റക്കോയ പള്ളിക്കണ്ടി, പി എം ഷരീഫുദ്ദീന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it