ഹരിത കേരളം മിഷന്‍ ഫോട്ടോഗ്രഫി പുരസ്‌കാരം

തിരുവനന്തപുരം: ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തന മാര്‍ഗരേഖയനുസരിച്ച് സംസ്ഥാനത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയും വെള്ളം, വൃത്തി, വിളവ് എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയും കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടും ഉള്ള ഫോട്ടോകള്‍ക്കായിരിക്കും പുരസ്‌കാരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേയ്ക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. പത്ത് പേര്‍ക്ക് പ്രോല്‍സാഹനമായി സാക്ഷ്യപത്രം നല്‍കും. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും പങ്കെടുക്കാം.
ംംം.രീിലേേെ.വമൃശവേമാ.സലൃമഹമ.ഴീ്.ശി എന്ന യുആര്‍എല്‍ വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷയും ഫോട്ടോകളും സ്വീകരിക്കുകയുള്ളൂ. ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റിലാണ് ഇതിനുള്ള സംവിധാനമൊരുക്കിയത്. എട്ടു മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ആയി രണ്ട് വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡിന് എന്‍ട്രികള്‍ പരിഗണിക്കുന്നത്.
മല്‍സരാര്‍ഥി തന്നെ എടുത്തതും കേരളം പശ്ചാത്തലമായതുമായ ഫോട്ടോഗ്രാഫുകള്‍ മാത്രമായിരിക്കണം മല്‍സരത്തിനായി അയക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍വരെ അയക്കാം. അവസാന തിയ്യതി ഈ മാസം 7. വിശദ വിവരങ്ങള്‍ ഹരിത കേരളം മിഷന്‍ വെബ്‌സൈറ്റില്‍.
Next Story

RELATED STORIES

Share it