Flash News

ഹരിതനയം പാലിക്കണം : വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് ഡിപിഐയുടെ നിര്‍ദേശം



തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ഈ അധ്യയന വര്‍ഷത്തില്‍ ഹരിതനയം കര്‍ശനമായി പാലിക്കണം. ഇതിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു. പ്രകൃതി സൗഹൃദ വിദ്യാലയ പരിസരം സൃഷ്ടിക്കുക. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മാണം, മഴക്കുഴി രൂപീകരണം, വൃക്ഷത്തൈ നടല്‍, കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കല്‍, ജൈവ- അജൈവമാലിന്യങ്ങള്‍ തുടങ്ങിയ തരംതിരിച്ച് ശേഖരിക്കല്‍ തുടങ്ങിയവ നടപ്പാക്കുക. പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവ വൃത്തിയാക്കി അടുക്കി സൂക്ഷിച്ച് അത് ശേഖരിക്കുന്നവര്‍ക്ക് കൈമാറുക. വിദ്യാലയവും പരിസരവും മാലിന്യമുക്തവും പ്ലാസ്റ്റിക് രഹിതവും ഹരിതാഭവും ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ വിദ്യാലയ പരിസരത്ത് വില്‍ക്കുന്നില്ലെന്ന് സ്‌കൂള്‍ ജാഗ്രതാസമിതി ഉറപ്പുവരുത്തുക. ഭക്ഷണവും കുടിവെള്ളവും പ്ലാസ്റ്റിക് പാത്രങ്ങളില്‍ കൊണ്ടുവരുന്നത് ഒഴിവാക്കി സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുക. പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങിയവ കൊണ്ടുള്ള പാത്രങ്ങളും കപ്പുകളും ഒഴിവാക്കി കഴുകി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുക. ഫഌക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക. പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ തുണിയിലോ പേപ്പറിലോ മാത്രം തയ്യാറാക്കുക. ഇത്തരം  കാര്യങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുവേണ്ടി എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it