palakkad local

ഹരിതകേരളം മിഷന്‍ : എസ് പിയുടെ നേതൃത്വത്തില്‍ ശുചീകരണം



പാലക്കാട്: ഹരിതകേരളം മിഷന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലിസ് ആസ്ഥാനവും പരിസരവും ശുചീകരിച്ചു. എസ്പി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 150 പേര്‍ പങ്കെടുത്തു. ജില്ലാ പോലിസ് ആസ്ഥാനത്തെ  ഭരണവിഭാഗത്തിലെ ജിവനക്കാരെ കൂടാതെ പോലിസ് സൊസൈറ്റി, വനിതാസെല്‍, സ്‌പെഷല്‍ ബ്രാഞ്ച്, ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ, ഡിസിബി, ഫൊട്ടോഗ്രഫി ബ്യൂറോ, ടെലി യൂനിറ്റ്, പാസ്‌പോര്‍ട്ട് സെല്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ സജീവ പങ്കാളികളായി. എല്ലാ മാസവും ജീവനക്കാര്‍ 10 രൂപ വീതം വിഹിതമെടുത്ത് നേരത്തെ വാഴകൃഷി നടത്തുന്നത് കൂടാതെ  പൂന്തോട്ടവും സജ്ജീകരിച്ചിട്ടുണ്ട്.അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി കെ സി രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Next Story

RELATED STORIES

Share it