'ഹനുമന്തപ്പയ്ക്ക് അവയവങ്ങള്‍ നല്‍കാന്‍ തയ്യാറായി വീട്ടമ്മയും മുന്‍ നാവികനും

ന്യൂഡല്‍ഹി: സിയാച്ചിനിലെ മഞ്ഞിനടിയില്‍നിന്ന് ജീവനോടെ രക്ഷപ്പെട്ട ലാന്‍സ് നായ്ക് ഹനുമന്തപ്പയ്ക്ക് അവയവങ്ങള്‍ നല്‍കാന്‍ തയ്യാറായി ഒരു വീട്ടമ്മയും മുന്‍ നാവികസേനാംഗവും മുന്നോട്ടുവന്നു.
ഡല്‍ഹിയിലെ ആര്‍ആര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ഹനുമന്തപ്പ. ഉത്തര്‍പ്രദേശിലെ പതാരിയ ഗ്രാമത്തിലെ നിധിപാണ്ഡെ എന്ന വീട്ടമ്മയാണ് സൈനികന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി തന്റെ വൃക്ക നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ഹനുമന്തപ്പയുടെ വൃക്കക ളും കരളും പ്രവര്‍ത്തനരഹിതമാണെന്ന് വാര്‍ത്താചാനലില്‍ കണ്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ സമ്മതത്തോടെയാണ് താ ന്‍ വൃക്ക നല്‍കാന്‍ തയ്യാറായതെന്ന് നിധി പാണ്ഡെ പറഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഭയാന്തര്‍ സ്വദേശിയായ എസ് എസ് രാജു എന്ന മുന്‍ നാവികന്‍ ഹനുമന്തപ്പയ്ക്കുവേണ്ടി ഏത് അവയവം വേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. ഡല്‍ഹിയിലെ ആര്‍ ആര്‍ ആശുപത്രി ഡോക്ടര്‍മാരോട് തന്നെ ബന്ധപ്പെടണമെന്നദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ഹനുമന്തപ്പയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആര്‍ആര്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. ലോകത്തില്‍ വച്ച് കിട്ടാവുന്ന വിദഗ്ധ ചികിത്സയാണ് സൈനികന് നല്‍കുന്നത്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. 25 അടി താഴ്ചയില്‍ സിയാച്ചിന്‍ മഞ്ഞുപാളിക്കടിയിലായ ഹനുമന്തപ്പയെ ആറു ദിവസത്തിനു ശേഷമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്.
13 വര്‍ഷം സര്‍വീസുള്ള ഹനുമന്തപ്പ 10 വര്‍ഷവും വളരെ ദുര്‍ഘടവും വെല്ലുവിളി നേരിടുന്നതുമായ പ്രദേശങ്ങളിലാണ് സേവനമനുഷ്ഠിച്ചതെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥ ന്‍ പറഞ്ഞു. തുടക്കം മുതല്‍തന്നെ സാഹസിക പ്രവര്‍ത്തനങ്ങ ള്‍ ഏറ്റെടുക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. സൈനിക ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it