Gulf

ഹത്ത എമിഗ്രേഷന്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കും

ഹത്ത എമിഗ്രേഷന്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കും
X
ദുബയ് : ദുബയ്  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് എന്ന ഹത്തയിലെ ദുബയ്് എമിഗ്രേഷന്‍ ഓഫീസ് അടുത്ത മാസം മുതല്‍ വൈകുന്നേരം 4 മണിവരെ പ്രവര്‍ത്തിക്കുമെന്ന് അധിക്യതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് മികച്ച ഉപഭോക്തസേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് നിലവിലെ പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിച്ചതെന്ന് ജിഡിആര്‍എഫ്എ ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാഷിദ് അല്‍ മറി അറിയിച്ചു. ഈ വര്‍ഷം ജനുവരിയില്‍ ദുബയ്് കീരിടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഈ ഓഫീസിന് പഞ്ച നക്ഷത്ര പദവി സമ്മാനിച്ചിരുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ ഉപഭോക്തൃ സേവനങ്ങള്‍ നല്‍കി ഉപഭോക്താകള്‍ക്ക് സന്തോഷകരമായ സേവനം ലഭ്യമാക്കിയതിനായിരുന്നു 5 സ്റ്റാര്‍ പദവി ലഭിച്ചിരുന്നത്. നിയമപരമായ യാത്ര രേഖകളുള്ള ഒരാള്‍ക്ക് ഇവിടെ നിന്ന് എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ വെറും 20 സെക്കന്റ് മാത്രമാണ് എടുക്കുന്നത്. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രി യും ദുബയ്് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പെടുത്തിയ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെത്തെ യാത്ര നടപടികള്‍ വേഗത്തിലാക്കുന്നതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു.
Next Story

RELATED STORIES

Share it