malappuram local

സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാന്‍ മതവിശ്വാസികള്‍ ഒന്നിക്കണം: മുജാഹിദ് സ്‌നേഹ സംഗമം

തിരൂരങ്ങാടി: സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാന്‍ മത വിശ്വാസികള്‍ ശ്രമിക്കണമെന്ന്  മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായുള്ള സ്‌നേഹ സംഗമം അഭിപ്രായപ്പെട്ടു. മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം എന്ന പ്രമേയത്തി ല്‍ ഈ മാസം 28 മുതല്‍ 31 വരെ കൂരിയാട് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. മത ഗ്രന്ഥങ്ങളിലെ മാനവിക ആശയങ്ങള്‍ സമൂഹത്തില്‍ പഠന വിധേയമാക്കണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സെക്രട്ടറി എം അബ്ദുറഹ്മാന്‍ സലഫി അധ്യക്ഷത വഹിച്ചു. നൂര്‍ മുഹമ്മദ് നൂരിഷ, അബ്ദുറഹ്മാന്‍ മദനി പാലത്ത്, എന്‍ കുഞ്ഞിപ്പ,  കെ പി മുഹമ്മദ് കുട്ടി, വി കെ കുഞ്ഞാലന്‍ കുട്ടി, വാര്‍ഡ് അംഗം ഇ മുഹമ്മദലി, അബ്ദുറഹ്മാന്‍ കുട്ടി, എം മുഹമ്മദ് കുട്ടി മുന്‍ഷി, എം എ അസീസ്, സിദ്ദീഖ് പനക്കല്‍, എ കെ എ നസീര്‍, മോഹനന്‍ വെന്നിയൂര്‍, കവറൊടി മുഹമ്മദ്, തയ്യില്‍ അബ്ദുസ്സമദ്, ഹനീഫ മുന്നിയൂര്‍, യു കെ മുസ്തഫ, പി പി അബ്ദുല്‍ ഹമീദ്,ടി വി അഹമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it