Flash News

സൗദി രാജകുമാരന് അല്‍ഖ്വയ്ദ ഭീഷണി

സൗദി രാജകുമാരന് അല്‍ഖ്വയ്ദ ഭീഷണി
X
ദുബയ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പരിഷ്‌കരണ നടപടികള്‍ക്ക് ഭീഷണി ഉയര്‍ത്തി അല്‍ഖ്വയ്ദ സംഘടന.
അറേബ്യന്‍ ഉപദ്വീപില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദ ഗ്രൂപ്പായ അഖാപ് ആണ് മുഹമ്മദ് ബിന്‍ സല്‍മാനെതിരേ പ്രസ്താവനയിറക്കിയത്.



സൗദിയില്‍ ഇപ്പോള്‍ പള്ളികള്‍ക്കുപകരം സിനിമാതിയേറ്ററുകളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍മിക്കുന്നത്. മതപുരോഹിതരുടെ പുസ്തകങ്ങള്‍ക്കുപകരം  മതേതര വാദികളുടെയും അവിശ്വാസികളുടെയും അസംബന്ധങ്ങളാണ് നടപ്പാക്കുന്നതെന്നും  പ്രസ്താവനയില്‍ പറയുന്നു.സിനിമാതിയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി, വനിതകള്‍ക്ക് െ്രെഡവിങ് ലൈസന്‍സ് തുടങ്ങിയ പരിഷ്‌കരണനടപടികളാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it