Flash News

സൗദി ഭരണകൂടത്തിന് ട്രംപിന്റെ പ്രശംസ



റിയാദ്: അഴിമതിവിരുദ്ധ നടപടിയുടെ ഭാഗമായി രാജകുമാരന്‍മാരും മന്ത്രിമാരുമടക്കമുള്ളവരെ തടവിലാക്കിയ സൗദി ഭരണകൂടത്തിന്റെ നടപടിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. സൗദിയിലെ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നീക്കങ്ങളില്‍ തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. അവര്‍ ചെയ്യുന്നതിനെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അവരുടെ കടുത്ത നടപടിക്കിരയായവര്‍ വര്‍ഷങ്ങളോളമായി രാജ്യത്തെ ഊറ്റിവെളുപ്പിക്കുകയായിരുന്നു എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സൗദി എണ്ണക്കമ്പനിയുടെ ഓഹരികള്‍ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപിക്കണമെന്നു നേരത്തേ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it