Flash News

സൗദി-ഇസ്രായേലി ബന്ധം ശക്തമാവുന്നു



ബൈറൂത്ത്: സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേലും സൗദി അറേബ്യയും തമ്മില്‍ സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള രഹസ്യചര്‍ച്ചകള്‍ ആരംഭിച്ചതായി ഇന്‍ഫര്‍മേഷന്‍ ക്ലിയറിങ് ഹൗസ് (ഐസിഎച്ച്) റിപോര്‍ട്ട് ചെയ്യുന്നു. ലണ്ടന്‍ ടൈംസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐസിഎച്ച് വെളിപ്പെടുത്തല്‍.സൗദി അറേബ്യയില്‍ ഓഫിസ് തുടങ്ങാന്‍ ഇസ്രായേലി കമ്പനികളെ അനുവദിച്ചുകൊണ്ടായിരിക്കും പ്രത്യക്ഷത്തിലുള്ള ബന്ധങ്ങള്‍ തുടങ്ങുക. സൗദി വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ ഇസ്രായേല്‍ എയര്‍ലൈനായ അല്‍എല്ലിനു അനുമതി നല്‍കും. മെയില്‍ യുഎസിന്റെ സാമന്ത രാഷ്ട്രങ്ങളായ യുഎഇയും ജോര്‍ദാനും ഈജിപ്തും മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണിബ്ലെയറിനെ ഉപയോഗിച്ച് യഹൂദ രാഷ്ട്രവുമായി സൗഹൃദം സ്ഥാപിക്കാന്‍ ചരടു വലി നടത്തിയിരുന്നു. സൗദി സൈന്യത്തില്‍നിന്ന് റിട്ടയര്‍ ചെയ്ത അന്‍വര്‍ ഇശ്ഖി ജൂലൈയില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുകയും വിദേശകാര്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരായ ഡോര്‍ ഗോള്‍സ്, യോവ് മെര്‍ദക്കായി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.ജിസിസി രാഷ്ട്രങ്ങളിലെയും ഇസ്രായേലിലെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതിനകം വിവരങ്ങള്‍ കൈമാറുന്നുണ്ട്. മേഖലയില്‍ ജനാധിപത്യം വരാതിരിക്കുക എന്നതാണ് ഇരു കൂട്ടരുടെയും പ്രധാന ലക്ഷ്യം.
Next Story

RELATED STORIES

Share it