Flash News

സൗദിയിലെ പുതിയ പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രവാസികള്‍ തയ്യാറാകണം : സിദ്ധീഖ് അരീക്കോട്

സൗദിയിലെ പുതിയ പരിഷ്‌കാരങ്ങള്‍  ഉള്‍ക്കൊള്ളാന്‍ പ്രവാസികള്‍ തയ്യാറാകണം : സിദ്ധീഖ് അരീക്കോട്
X


ഖമീസ് മുഷയത്ത്: രാജ്യത്തിന്റെ പുരോഗതിയും സുരക്ഷിതത്വവും ലക്ഷ്യം വെച്ച് സാമൂഹിക തൊഴില്‍ രംഗങ്ങളില്‍ സൗദി ഗവണ്‍മെന്റ് നടപ്പിലാക്കികൊണ്ടിരിക്കുന്ന പരിഷ്‌കരണ നിയമങ്ങള്‍ പ്രവാസികള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളുകയും  ദീര്‍ഘ വീക്ഷണത്തോടെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും അല്‍ജനൂബ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിദ്ദീഖ് അരീക്കോട് അഭിപ്രായപ്പെട്ടു.
ഖമീസ് മുഷൈത്ത് ടൗണ്‍ കെ.എം.സി.സി സംഘടിപ്പിച്ച ഒന്നാം ഘട്ട നോര്‍ക്ക കാര്‍ഡ് വിതരണ   പരിപാടിയില്‍ ' മാറുന്ന പ്രവാസം ' എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം. മാറിയ സാഹചര്യത്തില്‍ തിരിച്ചുപോക്കിനെ കുറിച്ച് ഒട്ടേറെ പേര്‍ ഗൗരവപൂര്‍വ്വം ആലോചിക്കുമ്പോള്‍ ജീവിതത്തിലെ ധൂര്‍ത്തും, നാട്ടില്‍ തിരിച്ചെത്തിയാലുള്ള വേണ്ടത്ര ആസൂത്രണമോ, മുന്‍കരുതലോ ഇല്ലാതെ സംരംഭങ്ങള്‍ തുടങ്ങല്‍  എന്നിവയില്‍ നമ്മുടെ പ്രത്യേക കരുതലും ശ്രദ്ധയും വേണ്ട കാര്യങ്ങളാണെന്നും   അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മമ്മൂട്ടി വയനാട് സ്വാഗതം ആശംസിച്ചു.  അലി.സി പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹീം പട്ടാമ്പി ഉദ്ഘാടനം നിര്‍വഹിച്ചു.ജലീല്‍ കാവനൂര്‍, നജീബ് തുവ്വൂര്‍, ഹാഫിസ് രാമനാട്ടുകര, ഹമീദ് ചോക്കാട് ,ഉമര്‍ ചെന്നാരിയില്‍, ജമാല്‍ കടവ് സംസാരിച്ചു. പ്രോഗ്രാമില്‍ നോര്‍ക്ക കാര്‍ഡ് ഒന്നാംഘട്ട വിതരണവും നടന്നു.
Next Story

RELATED STORIES

Share it