Flash News

സൗദിയിലെ അഴിമതിവേട്ടയില്‍ കുടുങ്ങിയത് വമ്പന്‍ സ്രാവുകള്‍



റിയാദ്: സൗദി അറേബ്യയിലെ അഴിമതി വേട്ടയില്‍ കുടുങ്ങിയതു വമ്പന്‍ സ്രാവുകളെന്നു റിപോര്‍ട്ട്. രാജകുടുംബത്തിലെ ഇളമുറക്കാരും മന്ത്രിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെടെ തടവിലാക്കപ്പെട്ടവരില്‍ 14 പേരുടെ വിവരങ്ങളാണു അന്താരാഷ്്ട്ര മാധ്യമങ്ങള്‍ ചോര്‍ത്തിയത്. ലോക സമ്പദ്‌വ്യവസ്ഥയില്‍ അനിഷേധ്യ സ്ഥാനം അലങ്കരിക്കുന്നവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.ബക്കര്‍ ബിന്‍ ലാദിന്‍ബിന്‍ലാദിന്‍ ഗ്രൂപ്പിന്റെ നെടുംതൂണായ 69കാരനായ ബക്കര്‍ ബിന്‍ ലാദിനാണ് ഇതില്‍ പ്രമുഖന്‍. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദി ബില്‍ ലാദിന്‍ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള വ്യക്തിയാണു ബക്കര്‍ ബിന്‍ ലാദിന്‍. കൊല്ലപ്പെട്ട അല്‍ഖാഇദ നേതാവ് ഉസാമാ ബിന്‍ ലാദിന്റെ സഹോദരനുമാണ്. സൗദിയിലും വിദേശത്തുമായി നിരവധി വന്‍കിട പദ്ധതികളുടെ നിര്‍മാണച്ചുമതല ഏറ്റെടുത്തു നടത്തുന്ന വന്‍ വ്യവസായ സംഘമാണു സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പ്. ബക്കറിന്റെ അറസ്റ്റ് മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. ഹറം വിപുലീകരണം, ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, കെയ്‌റോയിലെ വിമാനത്താവളം, ഏദനിലുള്ള വിമാനത്താവളം, എന്നിവയുടെ നിര്‍മാണ-വിപുലീകരണ ചുമതലകള്‍ ബിന്‍ ലാദിന്‍ ഗ്രൂപ്പിനാണ്. വലീദ് ബിന്‍ തലാല്‍ലോകത്തെ എണ്ണംപറഞ്ഞ പണക്കാരില്‍ ഒരാളായ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് അറസ്റ്റിലായവരില്‍ മറ്റൊരു പ്രമുഖന്‍. സൗദിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ കിങ്ഡം ഹോള്‍ഡിങിന്റെ ഉടമയായ വലീദിന്റെ ആസ്തി 1800 കോടി ഡോളറാണ്. ട്വിറ്റര്‍, ആപ്പിള്‍, സിറ്റിഗ്രൂപ്പ്, ന്യൂസ് കോര്‍പ് തുടങ്ങിയ ബഹുരാഷ്ട്ര കുത്തക ഭീമന്‍മാരില്‍ വന്‍ ഓഹരിയാണ് ഇദ്ദേഹത്തിനുള്ളത്. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. സൗദി-ലബനാന്‍ ഇരട്ട പൗരത്വമുള്ള വലീദ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനാണ്. ഇബ്രാഹീംഅല്‍ഇബ്രാഹിംപശ്ചിമേഷ്യയിലെ പ്രമുഖ മാധ്യമ വിഭാഗമായ മിഡില്‍ ഈസ്‌റ്റേണ്‍ ബ്രോഡ് കാസ്റ്റിങ് കമ്പനിയുടെ ചെയര്‍മാന്‍ ശെയ്ഖ് വലീദ് ബിന്‍ ഇബ്രാഹീം അല്‍ ഇബ്രാഹീമും അറസ്റ്റിലായിട്ടുണ്ട്. സാലിഹ് അബ്ദുല്ല കാമില്‍ജിദ്ദയിലെ ദല്ല അല്‍ ബറക ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സാലിഹ് അബ്ദുല്ല കാമിലും അറസ്റ്റിലായവരില്‍പ്പെടും. 300 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഇസ്‌ലാമിക് ബാങ്കിങ് ഗ്രൂപ്പായ അല്‍ ബറകയുടെ അധ്യക്ഷനാണ്.
Next Story

RELATED STORIES

Share it