malappuram local

സൗജന്യ കൈത്തറി സ്‌കൂള്‍ യൂനിഫോം വിതരണത്തിന് തുടക്കം



മലപ്പുറം: സൗജന്യ കൈത്തറി സ്‌കൂള്‍ യൂനിഫോം വിതരണ പദ്ധതിക്ക് ജില്ലയില്‍ തുടക്കം. ജില്ലാതല വിതരണോദ്ഘാടനം മലപ്പുറം മേല്‍മുറി എംഎംഇടി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി സഫറുല്ല വിവിധ വിദ്യാഭ്യാസ ഉപജില്ലകളിലേക്കുള്ള യൂനിഫോമുകള്‍ ഏറ്റുവാങ്ങി. സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ട് ജോഡി യൂനിഫോമുകളാണ് പുതിയ അധ്യയനവര്‍ഷം സര്‍ക്കാര്‍ നല്‍കുന്നത്. ജില്ലയില്‍ 365 സ്‌കൂളുകളിലായി 54,763 വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി കൈത്തറി യൂനിഫോമുകള്‍ ലഭിക്കുക. 42 വ്യത്യസ്ത നിറക്കൂട്ടുകളില്‍ 2,31,110 മീറ്റര്‍ തുണിയാണ് വിവിധ കൈത്തറി യൂനിറ്റുകളില്‍ നിന്നായി തയ്യാറാക്കി വിതരണത്തിനെത്തിച്ചിരിക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പ്, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് എന്നീ വകുപ്പുകള്‍ക്കാണ് ഇതിന്റെ ചുമതല. ഉപജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ എത്തിച്ച കൈത്തറി യൂനിഫോമുകള്‍ അവിടെ നിന്നു ഓരോ വിദ്യാലയങ്ങളിലേക്കെത്തിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്യും.ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ മലപ്പുറം നഗരസഭാധ്യക്ഷ സി എച്ച് ജമീല അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുല്‍പ്പാടന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി സുധാകരന്‍, നഗരസഭാ കൗണ്‍സിലര്‍ ഇ കെ മൊയ്തീന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സൈമണ്‍ സക്കറിയാസ്, വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ പി രാജന്‍, പ്രധാനാധ്യാപകന്‍ കണ്ണിയന്‍ അബൂബക്കര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it