Flash News

സ്‌ഫോടനം : രണ്ടാംഘട്ട വിധി ഇന്നുണ്ടായേക്കും



മുംബൈ: 1993 മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പരയുടെ രണ്ടാംഘട്ട വിചാരണയുടെ വിധി ടാഡ കോടതി ഇന്ന് പ്രഖ്യാപിച്ചേക്കും. അബുസലീം അടക്കം ഏഴ് പേരാണ് കേസിലെ പ്രതികള്‍. 2007ല്‍ മുംബൈ ടാഡ കോടതി ഈ കേസിന്റെ പ്രധാന വിധി പ്രഖ്യാപിച്ചിരുന്നു. അന്ന് 100 പേരെ ശിക്ഷിക്കുകയും 27 പേരെ വെറുതെവിടുകയും ചെയ്തു. ആദ്യഘട്ട വിചാരണ തീരാറായപ്പോഴാണ് അബുസലീമും മറ്റു പ്രതികളും അറസ്റ്റിലായത്. സ്‌ഫോടന പരമ്പരയില്‍ 257 പേരാണു മരിച്ചത്. 713 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
Next Story

RELATED STORIES

Share it