malappuram local

സ്‌പോണ്‍സര്‍ നല്‍കുന്ന 2,000 രൂപയ്്ക്ക് വാടകവീട് കിട്ടാനില്

നിലമ്പൂര്‍: രണ്ടായിരം രൂപയ്്ക്ക് വാടക വീട് കിട്ടാനില്ലാത്തതിനാല്‍ വലഞ്ഞ് മതില്‍മൂല കോളനി നിവാസികള്‍. രാവിലെ മുതല്‍ വാടകവീട് അന്വേഷിച്ച് വൈകീട്ട് നിരാശരായി മടങ്ങേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്. പ്രളയത്തില്‍പെട്ട് എരഞ്ഞിമങ്ങാട് യതീംഖാനയിലെ ദുരിതാശ്വാസ ക്യാപില്‍ അവശേഷിക്കുന്ന 19 കുടുംബങ്ങളാണ് സ്‌പോണ്‍സര്‍മാര്‍ നല്‍കുന്ന കാശിന് വാടക വീട് കിട്ടാതെ അലയുന്നത്. അന്വേഷിക്കുന്ന വീടുകള്‍ക്കെല്ലാം നാലായിരം രൂപ മുതലാണ് വാടക വരുന്നതെന്ന് കോളനിക്കാര്‍ പറയുന്നു. ഇവര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ നല്‍കമെന്നേറ്റത് 2000 രൂപയാണ്. കുട്ടികളുടെ പഠനവും, കൂലിപ്പണിയും കളഞ്ഞ് ദൂരെപ്പോയി താമസിക്കാനും വയ്യാത്ത അവസ്ഥയിലാണ് ഇവര്‍. ഉരുള്‍പൊട്ടിയതു കാരണം കാഞ്ഞിരപ്പുഴ ഗതിമാറി ഒഴുകി തകര്‍ന്ന കോളനി നിവാസികളാണ് വിട് കിട്ടാനില്ലാതെ ദുരിതത്തിലായിരിക്കുന്നത്. കോളനിയിലെ മുഴുവന്‍ വിടുകളും മണ്ണൊലിപ്പില്‍ തകര്‍ന്നതിനാല്‍ ഇവിടേക്കുള്ള തിരിച്ച് പോക്കും അസാധ്യമാണ്. എരഞ്ഞിമങ്ങാട് യതീംഖാനയില്‍ കഴിഞ്ഞ മാസം 13നാണ് ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തനം ആരംഭിച്ചത്. 80 കുടുംബങ്ങളില്‍ നിന്നായി 292 പേര്‍ ഇവിടെ താമസിച്ചിരുന്നു. ഇതില്‍ 19 കുടുംബങ്ങളൊഴികെ പലരും ബന്ധുവിടുകളിലും, വാടക വീടുകളിലുമായി താമസം മാറി. പഞ്ചായത്ത് റവന്യൂ വകുപ്പുകള്‍ ഇടപെട്ടാണ് 20 കുടുംബങ്ങള്‍ക്ക് വാടക വീട് കണ്ടെത്തി നല്‍കിയത്. ഇനി ക്യാംപില്‍ ബാക്കിയുള്ളത് 19 കുടുംബങ്ങളിലെ 70 പേരാണ്. ഇവര്‍ക്കായി സ്‌പോണ്‍സര്‍മാര്‍ നല്‍കുന്ന തുകയ്്ക്ക് വാടക വീടുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ സി വി മുരളീധരന്‍ പറഞ്ഞു. ആറു മുതല്‍ 10 മാസം വരെയുള്ള വാടകയാണ് സ്‌പോണ്‍സര്‍മാര്‍ നല്‍കാമെന്നേറ്റിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it