Flash News

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു കുട്ടികള്‍ മരിച്ചു

എടക്കര: നിയന്ത്രണംവിട്ട ലോറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്കു പാഞ്ഞുകയറി രണ്ട് കുട്ടികള്‍ മരിച്ചു. ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു. മരിച്ച കുട്ടിയുടെ പിതാവായ ഓട്ടോഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. മണിമൂളി ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പൂവത്തിപ്പൊയിലിലെ ആര്യന്‍തൊടിക അബ്ബാസലിയുടെ മകള്‍ ഫിദ മോള്‍ (14), മൂന്നാം ക്ലാസ് വി       ദ്യാര്‍ഥി രണ്ടാംപാടം മുണ്ടമ്പ്ര ഫൈസല്‍ ബാബുവിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (8) എന്നിവരാണ് മരിച്ചത്.
ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികളായ പൂവത്തിപ്പൊയില്‍ കൊളക്കാട്ടില്‍ അബ്ദുല്‍ ഗഫൂറിന്റെ മകള്‍ ഫസ്‌ന (15), പൂവത്തിപ്പൊയില്‍ പൊറ്റന്‍കോടന്‍ അലി അക്ബറിന്റെ മകള്‍ ദില്‍ഷാന (14), മണിമൂളി തെക്കുംകര ഷാനവാസിന്റെ മകള്‍ അര്‍ക്കാസ് ബീവി (8), രണ്ടാംപാടം പുള്ളിയില്‍ അബ്ദുര്‍ റഹീമിന്റെ മകള്‍ റഫ്‌ന (8), രണ്ടാംപാടം പനക്കല്‍ ഫിനോസിന്റെ മക്കളായ ഫാരിസ ഫനു (8), ഫിദ ഫര്‍ദാന (6), മരിച്ച മുഹമ്മദ് ഷാമിലിന്റെ പിതാവ് ഓട്ടോഡ്രൈവര്‍ ഫൈസല്‍ ബാബു (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ പെരിന്തല്‍മണ്ണ പാതായിക്കര കല്ലേങ്ങല്‍ മുസ്തഫ(65)യെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ വഴിക്കടവ് നെല്ലിക്കുത്ത് അങ്ങാടിയിലാണ് അപകടം. മൈസൂരില്‍ നിന്നു മേലാറ്റൂരിലെ വെളിച്ചെണ്ണക്കമ്പനിയിലേക്ക് കൊപ്ര ചിപ്‌സ് കയറ്റിവന്ന  ലോറി നിയന്ത്രണംവിട്ട് വി   ദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കൂട്ടുകാരുമൊത്ത് സ്‌കൂളിലേക്ക് പോവുകയായിരുന്ന ഫിദമോള്‍ ഗുഡ്‌സ് വാഹനത്തിനും ലോറിക്കുമിടയില്‍പ്പെട്ട് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുഡ്‌സ് വാഹനവുമായി മുന്നോട്ടുനീങ്ങിയ ലോറി നാല് ബൈക്കുകള്‍ തകര്‍ത്തശേഷം ഓട്ടോറിക്ഷയില്‍ ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മുഹമ്മദ് ഷാമിലും പിതാവ് ഫൈസല്‍ ബാബുവും പുറത്തേക്ക് തെറിച്ചുവീണു. ഉടന്‍ തന്നെ എടക്കര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാമില്‍ മരണപ്പെട്ടു. ലോറി ഡ്രൈവര്‍ മുസ്തഫയ്ക്ക് പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണംവിട്ടതെന്ന് കരുതുന്നു. മുനീറയാണ് ഷാമിലിന്റെ മാതാവ്. ഹിബ നസ്‌ലിന്‍, റന നസ്‌ലിന്‍ സഹോദരിമാരാണ്. സജ്‌നയാണ് ഫിദമോളുടെ മാതാവ്. റിദ മോള്‍, നിദിന്‍ ഷാന്‍ സഹോദരങ്ങളാണ്.
ഫിദ മോളുടെ മൃതദേഹം പൂവത്തിപ്പൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും മുഹമ്മദ് ഷാമിലിന്റെ മൃതദേഹം മണിമൂളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും മറവു ചെയ്തു.
Next Story

RELATED STORIES

Share it