Flash News

സ്‌കൂള്‍ വാന്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു



തൃശൂര്‍: സ്‌കൂള്‍ വാന്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. പീച്ചി എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും ചെന്നായ്പ്പാറ ഉരുളന്‍കുന്ന് കൈപറ്റ യേശുദാസിന്റെ മകനുമായ ജെസ്‌ലിന്‍ (6) ആണ് മരിച്ചത്. സ്‌കൂള്‍ വിട്ട് വരുന്ന വഴി വാഹനത്തില്‍ നിന്ന് ഇറങ്ങി പിറകിലുടെ റോഡ് മുറിഞ്ഞു കടക്കുമ്പോള്‍ പിറകിലേക്ക് എടുത്ത അതേവാഹനം തട്ടി ജെസ്‌ലിന്‍ അടിയില്‍പെടുകയായിരുന്നു.  ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. യേശുദാസിന്റെ ഏക മകനാണ്.  അമ്മ: ഷീല. സംസ്‌കാരം ഇന്ന് വിജയമാതാ പള്ളിയില്‍ നടക്കും. മരണത്തില്‍ അനുശോചിച്ച് ഇന്ന് പീച്ചി ഗവ. എല്‍പി സ്‌കൂളിന് അധികൃതര്‍ അവധി നല്‍കി.
Next Story

RELATED STORIES

Share it