malappuram local

സ്‌കൂള്‍ ലൈബ്രറികള്‍ കൂടുതല്‍ ചലനാത്മകമാവണം: എംഎല്‍എ



മലപ്പുറം: വിദ്യാര്‍ഥികളില്‍ വായനയുടെ സാധ്യതകള്‍ എത്തിക്കാന്‍ സ്‌കൂള്‍ ലൈബ്രറികള്‍ കൂടുതല്‍ ചലനാത്മകമാവണമെന്ന് പി ഉബൈദുല്ല എംഎല്‍എ പറഞ്ഞു. ഇതിനായി അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു. ഐക്യത്തിന്റെയും സൗഹ്യദത്തിന്റെയും പൊതു ഇടങ്ങളായ ലൈബ്രറികളുടെ ശക്തിയും പ്രതാപവും തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിയണം. ജില്ലാതല വായനദിനത്തിന്റെയും വായന പക്ഷാചരണത്തിന്റയും ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അധ്യാപകര്‍ തയ്യാറാക്കിയ യാത്രയുടെ കൈയൊപ്പ് എന്ന പുസ്തകം എംഎല്‍എ പ്രകാശനം ചെയ്തു. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വായന ദിന പ്രതിജ്ഞയും അദേഹം നിര്‍വഹിച്ചു. ചടങ്ങില്‍ പി എം ഉണ്ണിക്യഷ്ണനെ ആദരിച്ചു. മണമ്പൂര്‍ രാജന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂളില്‍ മികച്ച വായനക്കാരിയായി തിരഞ്ഞെടുത്ത ആരിഫയ്ക്ക് അദ്ദേഹം ഉപഹാരം സമര്‍പ്പിച്ചു. കോട്ടപ്പടി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി സഫറുല്ല, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എന്‍ പ്രമോദ് ദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അയ്യപ്പന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ ബാലചന്ദ്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി മനോജ് കുമാര്‍, പ്രധാനാധ്യാപകന്‍ മുഹമ്മദ് മന്‍സൂര്‍ പോക്കാട്ട,് സാക്ഷരതാ മിഷന്‍  അസി. കോ-ഓഡിനേറ്റര്‍, പി വി ശാസ്ത പ്രസാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it