Flash News

സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണം : ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം



തിരുവനന്തപുരം: വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷയും സമാധാനാന്തരീക്ഷവും ഉറപ്പുവരുത്തുമെന്ന് ഡിജിപി ഡോ. ടി പി സെന്‍കുമാര്‍ അറിയിച്ചു. അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, പുകയില ഉല്‍പന്നങ്ങ ള്‍, ലഹരിവസ്തുക്കള്‍ എന്നിവയുടെ ലഭ്യത സ്‌കൂള്‍ പരിസരങ്ങളില്‍ പൂര്‍ണമായും ഇല്ലെന്ന് ഉറപ്പുവരുത്തുക, പെണ്‍കുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പുവരുത്തുക എന്നിവയില്‍ ഊന്നിയ കര്‍മപദ്ധതി നടപ്പാക്കുന്നതിനു ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂള്‍ പരിസരങ്ങളില്‍ വനിതാ പോലിസ് ഉള്‍െപ്പടെയുള്ളവരെ വിന്യസിച്ചു പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും. വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്നിന്റെയും ലഹരി അടങ്ങിയ പാനീയങ്ങളുടെയും മിഠായിയുടെയും വില്‍പനയും ഉപയോഗവും ഇല്ലായ്മ ചെയ്യുന്നതിനായി ഷാഡോ പോലിസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തി കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും. ക്ലാസുകളില്‍ കയറാതെ കറങ്ങിനടക്കുന്ന കുട്ടികളെ കണ്ടെത്തി വിവരം മാതാപിതാക്കളെയും സ്‌കൂള്‍ അധികൃതരെയും അറിയിക്കുന്നതിനും നടപടിയെടുക്കും. സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നതിനു വിമുഖത കാണിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരേ നിയമ നടപടിയെടുക്കും. സ്‌കൂള്‍ബസ്സുകളിലും വാനുകളിലും ജോലിനോക്കുന്ന ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, സഹായികള്‍, ആയമാര്‍ എന്നിവരെ സംബന്ധിച്ച് പരിശോധന നടത്തി പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും.സ്‌കൂള്‍ബസ്സുകളുടെ ഡോറുകളും സുരക്ഷിതമായിരിക്കണം.  സ്‌കൂള്‍ സ്ഥാപനങ്ങളുടെ വാഹനങ്ങളിലല്ലാതെ രക്ഷിതാക്കളുടെ താല്‍പര്യപ്രകാരം വിദ്യാര്‍ഥികളെ കൊണ്ടുപോവുന്നതിന് മിനിബസ്, വാനുകള്‍, ലൈറ്റ് വെഹിക്കിള്‍സ്, ഓട്ടോറിക്ഷക ള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങളും നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുവരുന്ന പ്രവണത തടയുന്നതിനായി കര്‍ശന പരിശോധന നടത്തണം. നിയമവിരുദ്ധമായ രീതിയി ല്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണം. അമിതവേഗത്തിലും അശ്രദ്ധമായും ലഹരി ഉപയോഗിച്ച് സ്‌കൂള്‍വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.
Next Story

RELATED STORIES

Share it