Alappuzha local

സ്‌കൂളില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: ജില്ലാ പോലിസ് മേധാവി റിപോര്‍ട്ട് ആവശ്യപ്പെട്ടു



കായംകുളം: എസ്എന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ കായംകുളം ഡിവൈഎസ്പി അനില്‍ദാസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. പോലീസ്  അന്വേഷണത്തില്‍ വീഴ്ച വരുത്തുന്നുവെന്ന ആക്ഷേപം വ്യാപകമായതിനെ  തുടര്‍ന്നാണ് എസ്പി യുടെ ഇടപെടല്‍.ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാനും  പ്രതിയെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. സംഭവം നടന്നു ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്ത  പോലീസിന്റെയും കേസ് ഒതുക്കി തീര്‍ക്കുവാന്‍ ശ്രമിക്കുന്ന സ്‌കൂള്‍ അധികൃതരുടെയും നിലപാടിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുണ്ട് വെള്ളിയാഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ സ്‌കൂളില്‍ വിളിച്ച രക്ഷാകര്‍ത്താക്കളുടെ  യോഗത്തില്‍ സ്‌കൂള്‍ അധികൃതരുടെ നിസംഗ നിലപാടിനെതിരെ രക്ഷാകര്‍ത്താക്കള്‍  കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. സംഭവത്തില്‍ സ്‌കൂള്‍  അധികൃതര്‍ സ്വീകരിച്ച നിലപാടാണ് പ്രതിഷേധത്തിന് കാരണമായത്. മേലില്‍ ഇത്തരം സംഭവങ്ങള്‍  ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് സ്‌കൂള്‍  അധികൃതരും, പ്രതിയെ എത്രയും വേഗം പിടികൂടുമെന്ന് പോലീസും രക്ഷാകര്‍ത്താക്കള്‍ക്കു ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it