Kollam Local

സ്‌കൂളിന് സമീപം മാലിന്യം നിക്ഷേപിക്കുന്നതായി പരാതി



ചവറ:തേവലക്കരപടിഞ്ഞാറ്റക്കര മുളക്കല്‍ സ്‌കൂളിന് സമീപം കാക്കത്തോപ്പ് പ്രദേശത്ത് മാലിന്യനിക്ഷേപം വ്യാപകം. മൈനാഗപ്പള്ളിയില്‍ നിന്നും പടിഞ്ഞാറ്റക്കരക്ക് പോകുന്നറോഡിന് ഇരുവശത്തുമായി വന്‍തോതിലാണ് മാലിന്യം നിക്ഷേപിക്കുന്നത്.അറവ് മാലിന്യങ്ങളും കോഴിവേസ്റ്റും കക്കൂസ് മാലിന്യവുമടക്കം ഇവിടെ നിക്ഷേപിക്കുന്നത് കാരണം മൂക്ക് പൊത്താതെ ഇതുവഴി കടന്ന് പോകാന്‍ സാധിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയായാല്‍ ഇവിടെ സാമൂഹിക വിരുദ്ധരുടെ താവളമാണ്‌തേവലക്കര, മൈനാഗപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടം തെക്കുംഭാഗം, ശാസ്താംകോട്ട പോലിസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തി കൂടിയാണ്.ഇവിടെ പോലിസ് പട്രോളിങ് ശക്തമാക്കണമെമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it