സ്്ത്രീകളെ കൊണ്ട് മുക്കുപണ്ടം പണയം വപ്പിക്കുന്നയാള് പിടിയില്‍
BY fousiya sidheek30 Jun 2017 3:38 AM GMT
fousiya sidheek30 Jun 2017 3:38 AM GMT
കൊയിലാണ്ടി: സ്ത്രീകളെ കബളിപ്പിച്ച് അവരെ കൊണ്ട് മുക്കുപണ്ടം ബാങ്കുകളില്‍ പണയം വയ്പ്പിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രതി പോലിസ് വലയിലായി. പാലക്കാട് കണ്ണാടി സ്വദേശിയായ സുധാകരനാണ് പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ പറഞ്ഞ് കബളിപ്പിച്ച് ശേഷം അവരെക്കൊണ്ട് ബാങ്കുകളില്‍ മുക്കുപണ്ടം പണയം വയ്പ്പിക്കലാണ് ഇയാളുടെ പ്രധാന രീതി. തട്ടിപ്പു സംഘത്തിലെ പ്രധാന പ്രതിയെ ഇനിയും പിടി കൂടാനുണ്ട്. നിരവധി ബാങ്കുകളില്‍ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. ചെമ്മാട് വച്ചാണ് പ്രതിയെ പിടികൂടിയത്. എസ്ഐ സി കെ രാജേഷ്, അഡി.എസ്ഐ വി എം മോഹന്‍ദാസ്, സീനിയര്‍ സിപിഒ കെ പി ഗിരീഷ്, സിപിഒ മാരായ കെ ചന്ദ്രന്, ഗണേശന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT