സ്വീഡിഷ് സ്‌കൂളിലെ കൊല; വംശവെറി മൂലമെന്ന് പോലിസ്

സ്റ്റോക്‌ഹോം: പടിഞ്ഞാറന്‍ സ്വീഡണിലെ ട്രോള്‍ഹാട്ടണിലെ സ്‌കൂളില്‍ മുഖംമൂടിധാരി അധ്യാപികയെയും വിദ്യാര്‍ഥിയെയും കുത്തിക്കൊലപ്പെടുത്തിയതിനു പിന്നില്‍ വംശീയ വിദ്വേഷമെന്ന് പോലിസ്. താമസസ്ഥലത്തുനിന്നു ലഭിച്ച വിവരങ്ങളും ആക്രമണസമയത്തെ കൊലയാളിയുടെ പെരുമാറ്റവും കൂട്ടിവായിക്കുമ്പോള്‍ ഈ നിഗമനത്തിലെത്താനാണു സാധിക്കുകയെന്ന് പോലിസ് മേധാവി നിക്ലാസ് ഹാല്‍ഗ്രെന്‍ പറഞ്ഞു.
21കാരനായ അക്രമി തീവ്ര വലതുപക്ഷ ക്രിസ്ത്യാനിയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ക്രോണന്‍ സ്‌കൂളില്‍ ഹെല്‍മെറ്റും മുഖംമൂടിയും ധരിച്ച് വാളുമായെത്തിയാണ് ഇയാള്‍ 17കാരനായ വിദ്യാര്‍ഥിയെയും അധ്യാപികയെയും കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ 15കാരനായ മറ്റൊരു വിദ്യാര്‍ഥിയും അധ്യാപികയും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ആക്രമണത്തിനു പിന്നാലെ ഇയാളെ പോലിസ് വെടിവച്ചുകൊന്നു.
രണ്ടാം ലോകയുദ്ധകാലത്തെ നാത്‌സി പട്ടാളക്കാരുടേതിനു സമാനമായ ഹെല്‍മെറ്റാണ് അക്രമി ധരിച്ചിരുന്നത്. ട്രോള്‍ഹട്ടാന്‍ നിവാസിയായ ആന്റണ്‍ ലുന്‍ഡിന്‍ പെറ്റെര്‍സണാണ് ആക്രമണം നടത്തിയതെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it