Flash News

സ്വവര്‍ഗ്ഗാനുരാഗിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ തല്ലി ചതച്ചു

സ്വവര്‍ഗ്ഗാനുരാഗിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ തല്ലി ചതച്ചു
X

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗാനുരാഗിയെന്നാരോപിച്ച് പന്ത്രണ്ടാം ക്ലാസുകാരനെയും പിതാവിനെയും തല്ലി ചതച്ചു. ഡല്‍ഹിക്കടുത്തുള്ള ഗണേഷ നഗറിലാണ് സംഭവം. പിതാവിനൊപ്പം പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ സ്വവര്‍ഗ്ഗാനുരാഗിയെന്ന് ആരോപിച്ച് രണ്ട് പേര്‍ വന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുമായി വിദ്യാര്‍ത്ഥിയും പിതാവും വാക്ക് തര്‍ക്കത്തില്‍ ഏര്‍പെടുകയും പ്രദേശവാസികള്‍ ഇരു കൂട്ടരെയും പിരിച്ച് വിടുകയും ചെയ്തു. പിന്നീട് പിതാവിന്റെ കടയില്‍ എത്തിയ അക്രമി സംഘം കല്ലുകളും ബെല്‍റ്റുമുപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ഓടി രക്ഷപെട്ടു.
കുട്ടിയുടെയും പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it