ernakulam local

സ്വര്‍ണ്ണം എക്കാലത്തും പ്രതീക്ഷയുടെ ലോഹം: മന്ത്രി തോമസ് ഐസക്‌

കൊച്ചി: സ്വര്‍ണ്ണം എക്കാലത്തും പ്രതീക്ഷയുടെ ലോഹമാണെന്ന് മന്ത്രി തോമസ് ഐസക്. എട്ടാമത്  കേരള ജെം ആന്‍ഡ് ജ്വല്ലറി മേളയുടെ ഭാഗമായി സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഡംബര ഉല്‍പ്പന്നവും വലിയ നികുതി സ്രോതസ്സും എന്നതിലുപരിയായി വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍മ്മാണ, വ്യാപാര വിപണന മേഖലയായി സ്വര്‍ണ്ണ വ്യവസായത്തെ കാണേണ്ടതുണ്ട്. സാധാരണ ജനങ്ങള്‍ എന്നും സുരക്ഷിതമായി കാണുന്ന നിക്ഷേപമാണ് സ്വര്‍ണ്ണം. സാമ്പത്തിക രംഗത്ത് സ്വര്‍ണ്ണം പ്രതീക്ഷയുടെ ലോഹമാണ്.
മികച്ച കലാസൃഷ്ടികള്‍ അനുദിനം  ഉരുത്തിരിയുന്ന കലാമേഖല കൂടിയാണിതെന്ന സന്ദേശം മേള നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച സ്വര്‍ണ്ണാഭരണ  നിര്‍മ്മാണത്തിനായി നടന്ന മല്‍സരത്തിലെ വിജയികള്‍ക്കുളള  അവാര്‍ഡുകള്‍ ധനമന്ത്രി സമ്മാനിച്ചു. കെ സി പോളിനെ ആഭരണ മേഖലയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.
രത്‌നങ്ങളുടെയും, ആഭരണങ്ങളുടെയും  ഉല്‍പാദകര്‍, ആര്‍ട്ടിസന്‍മാര്‍, വ്യാപാരികള്‍, കയറ്റുമതിക്കാര്‍, അതിനൂതന ജ്വല്ലറി സാങ്കേതികവിദ്യാ വിദഗ്ദ്ധര്‍ എന്നിവര്‍ ഉള്‍പ്പടെ അയ്യായ്യിരത്തിലധികം പ്രതിനിധികള്‍ മേളയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it