സ്വര്‍ണത്തിന് തിളക്കം വര്‍ധിപ്പിക്കാനെന്ന പേരില്‍ തട്ടിപ്പ്; ബിഹാര്‍ സ്വദേശി പിടിയില്‍
BY kasim kzm28 Dec 2017 4:12 AM GMT
kasim kzm28 Dec 2017 4:12 AM GMT
പാനൂര്‍: സ്വര്‍ണാഭരണങ്ങള്‍ക്ക് തിളക്കം വര്‍ധിപ്പിക്കാനെന്ന വ്യാജേന തട്ടിപ്പ് നടത്തവെ ബിഹാര്‍ സ്വദേശി പിടിയില്‍. ഇന്നലെ രാവിലെ കടവത്തൂരിലാണ് സംഭവം. ആഭരണങ്ങള്‍ക്ക് തിളക്കം കൂട്ടാമെന്നു പറഞ്ഞാണ് യുവാവ് പ്രദേശത്തെ വീട്ടിലെത്തിയത്. വീട്ടമ്മ നല്കിയ പഴയ വെള്ളിയുടെ പാദസരം ഇയാള്‍ തിളക്കംകൂട്ടി നല്കി. ഇതില്‍ വശംവദയായ വീട്ടമ്മ ഉടനെ സ്വര്‍ണമാല കൈമാറി. യുവാവ് ആഭരണം ലായനിയില്‍ മുക്കി ചൂടാക്കുകയും പൊടി ഉപയോഗിച്ച് തുടക്കുകയും ചെയ്തു. നിറംവച്ച ആഭരണം തിരിച്ചുനല്‍കി. പിന്നീട് തൂക്കത്തില്‍ കുറവ് തോന്നിയ വീട്ടമ്മ ബഹളംവച്ചു. ഓടിയെത്തിയ നാട്ടുകാര്‍ ബിഹാര്‍ സ്വദേശിയെ പിടികൂടി. ജ്വല്ലറിയിലെത്തിച്ച് ആഭരണം തൂക്കിയപ്പോള്‍ ഒരു പവനു മുകളില്‍ കുറവ് അനുഭവപ്പെട്ടു. പോലിസില്‍ ഏല്‍പ്പിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ യുവാവ് ബന്ധുക്കളെ വിളിച്ചുവരുത്തി. അവരാണ് നഷ്ടപ്പെട്ട തൂക്കത്തിന്റെ തുക ബാങ്ക് മുഖേന കൈമാറിയത്.
Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMT