Alappuzha local

സ്വരുമയുടെ കൂട്ടായ്മയില്‍ ഉസ്മാനും കുടുംബത്തിനും തല ചായ്ക്കാനിടമായി

അമ്പലപ്പുഴ: സ്വരുമയുടെ കൂട്ടായ്മയില്‍ ഉസ്മാനും കുടുംബത്തിനും തല ചായ്ക്കാനിടമായി. കാക്കാഴം ലക്ഷംവീട്ടില്‍ ഉസ്മാന് കാക്കാഴം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വരുമ ചാരിറ്റബിള്‍ ട്രസ്റ്റ് വീടു നിര്‍മിച്ചു നല്‍കുകയായിരുന്നു.
150 ഓളം വരുന്ന സ്വരുമയുടെ പ്രവര്‍ത്തകര്‍ കാറ്ററിംഗിലൂടെ ലഭി ക്കുന്ന തുശ്ചമായ വരുമാനവും സുമനസുകളുടെ സഹായവും സ്വരൂപിച്ചാണ് വീടു നിര്‍മ്മിച്ചത്.
ഭാര്യക്കും രോഗബാധിതരായ 2 മക്കള്‍ക്കു മൊപ്പം വാസയോഗ്യമല്ലാതിരുന്ന വീട്ടില്‍ കഴിഞ്ഞു വന്നിരുന്ന ഉസ്മാന്റെ ദയനീയത നേരിട്ടറിഞ്ഞാണ് സ്വരുമയുടെ പ്രവര്‍ത്തകര്‍ ഈ സത്പ്രവര്‍ത്തിക്ക് മുന്നിട്ടിറങ്ങിയത്. 4 മാസം കൊണ്ടാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയായത്. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ അബ്ദുല്ല തങ്ങള്‍ ഹൈദ്രോസി   താക്കോല്‍ ദാന കര്‍മ്മം നിര്‍വഹിച്ചു.
കാക്കാഴം മസ്ജിദ് ഇമാം കുഞ്ഞുമുഹമ്മദ് ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.അമ്പലപ്പുഴ തെക്കു പഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാല്‍, വടക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു രാജുമോന്‍, യു എം കബീര്‍, സ്വരുമ പ്രസിഡന്റ് എം എം സലിം, സെക്രട്ടറി നിസാര്‍ താഴ്ചയില്‍, എ നൗഷാദ്, ഷൗക്കത്ത് , മുസ്തഫ ഇബ്രാഹിം കുട്ടി, നൗഫല്‍ ഫൈസി സംസാരിച്ചു. നൂറു കണക്കിനു പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it