സ്വന്തം തട്ടകത്തില്‍ തിരിച്ചടിക്കാന്‍ ഗോവ

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഇന്നു നടക്കുന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ എഫ്‌സി ഗോവ ലീഗിലെ ആറാംസ്ഥാനക്കാരായ മുംബൈ സിറ്റി എഫ്‌സിയെ എതിരിടും. ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഭദ്രമാക്കുകയെന്നതോടൊപ്പം സീസണിലെ ആദ്യപാദത്തി ല്‍ മുംബൈയോടേറ്റ തോല്‍വിക്ക് മധുരപ്രതികാരം വീട്ടുകയെ ന്ന മോഹവും മുന്‍ ബ്രസീലിയ ന്‍ ഇതിഹാസം സീക്കോ പരിശീലിപ്പിക്കുന്ന ഗോവന്‍ സംഘത്തിനുണ്ട്. മുംബൈയുടെ തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ എതിരി ല്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഗോവ അടിയറവ് പറഞ്ഞത്. ഇ ന്നത്തെ മല്‍സരം സ്വന്തം തട്ടകത്തിലാണെന്നത് ഗോവയ്ക്ക് പ്ലസ് പോയിന്റാണ്. ജയിച്ചാല്‍ രണ്ടാംസ്ഥാനക്കാരായ പൂനെ സിറ്റിക്കുമേല്‍ മൂന്നു പോയിന്റിന്റെ ലീഡ് നേടാനും അതോടൊപ്പം സെമി ഫൈനല്‍ ബെര്‍ത്തിനരികിലെത്താനും ഗോവയ്ക്ക് സാധിക്കും. നിലവില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് 15 പോയിന്റുമായാണ് ഗോവ പട്ടികയില്‍ തലപ്പത്ത് തുടരുന്നത്. രണ്ടാമതുള്ള പൂനെ 10 മല്‍സരങ്ങളില്‍ നിന്നാണ് 15 പോയിന്റ് നേടിയത്. എന്നാല്‍, ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ആറാമതുള്ള മുംബൈക്ക് സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കണമെങ്കില്‍ ഇനിയുള്ള മല്‍സരഫലങ്ങളെല്ലാം നിര്‍ണായകമാണ്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളി ലും ജയം കാണാന്‍ കഴിയാതെ പോയത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അവസാന മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ പരാജയപ്പെട്ട മുംബൈ രണ്ടെണ്ണത്തില്‍ സമനിലയില്‍ കുരുങ്ങുകയും ചെയ്തു. കഴിഞ്ഞ മല്‍സരത്തില്‍ വിശ്രമമനുവദിക്കപ്പെട്ട ഇന്ത്യയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി ഇന്നു തിരിച്ചെത്തുന്നത് മുംബൈയുടെ വിജയസാധ്യതകള്‍ക്ക് ആക്കം കൂട്ടും.
Next Story

RELATED STORIES

Share it