സ്വദേശാഭിമാനി പുരസ്‌കാരം കെ എം റോയിക്ക് സമ്മാനിച്ചു

കൊച്ചി: പ്രതിബദ്ധതയാര്‍ന്ന മാധ്യമപ്രവര്‍ത്തനത്തിലൂടെ കെ എം റോയി സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാധ്യമരംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ സ്വദേശാഭിമാനി- കേസരി പുരസ്‌കാരം മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ എം റോയിക്കു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകന്‍ എന്നതിലുപരിയായി സാമൂഹികമായ കാഴ്ച്ചപ്പാടിലൂന്നി കടമ നിര്‍വഹിക്കണമെന്ന വ്യഗ്രതയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിലൂടെ ചരിത്രം കുറിക്കാന്‍ കെ എം റോയിക്കു കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ സി ജോസഫ് പറഞ്ഞു. മാധ്യമങ്ങളുടെ മല്‍സരം സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തെ തളര്‍ത്തുകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി കെ ബാബു പറഞ്ഞു. കൊച്ചുകടവന്ത്രയില്‍ കെ എം റോയിയുടെ ഗൃഹാങ്കണത്തില്‍ നടന്ന ചടങ്ങില്‍. കൊച്ചി മേയര്‍ സൗമിനി ജയിന്‍, പ്രഫ. കെ വി തോമസ് എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, പിആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി, അഡീഷനല്‍ ഡയറക്ടര്‍ സി രമേഷ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ സി ആര്‍ രാജ്‌മോഹന്‍, പി ആര്‍ റോയി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, സാജന്‍ വര്‍ഗീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it