Idukki local

സ്വത്തുതര്‍ക്കം: ഒന്നരയേക്കര്‍ സ്ഥലത്തെ കൃഷി വെട്ടിനശിപ്പിച്ചു

അടിമാലി: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്മാര്‍ ഒന്നരയേക്കര്‍ സ്ഥലത്തെ കൃഷി വെട്ടി നശിപ്പിച്ചതായി പരാതി. സേനാപതി പഞ്ചായത്തിലെ മാവര്‍സിറ്റി കൂനംമാക്കല്‍ സാന്റോ വര്‍ഗീസിന്റെ ഭൂമിയിലെ ഏലവും കുരുമുളകും അടക്കമുള്ള കൃഷിവിളകളാണ് പൂര്‍ണമായി വെട്ടിനശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് സാന്റോ പൊലീസില്‍ പരാതി നല്‍കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സാന്റോയുടെ സഹോദരന്മാരായ ബേബി, ജോണി, സിബി എന്നിവരാണ് കഴിഞ്ഞ ദിവസം സാന്റോയുടെ വീട്ടിലെത്തി ഭീഷിണിപ്പെടുത്തുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാനും ശ്രമിച്ചു. ഇവിടെ നിന്ന് സാന്റോ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ കൃഷിയിടത്തിലുണ്ടായിരുന്ന ഏലവും കുരുമുകും വാഴയുമടക്കമുള്ള കൃഷിവിളകള്‍ വെട്ടിനശിപ്പിച്ചത്. രണ്ട് വര്‍ഷം പ്രായമായ എണ്ണൂറോളം ഏലച്ചെടികള്‍, 150 ഏത്തവാഴ, പറമ്പുലുണ്ടായിരുന്ന കുരുമുളക് ചെടികള്‍ എന്നിവ വെട്ടി നശിപ്പിച്ചു്. നിരവധി കേസുകളുണ്ടായിതിനെ തുടര്‍ന്ന് ഇവിടെ നിന്ന് ഒളിവില്‍ പോകുകയായിരുന്നു. ഇതിനുശേഷം നിരവധി തവണ ഇവടെയെത്തി സാന്റോയ്ക്ക് ഇഷ്ടദാനമായി കിട്ടിയ കൃഷി ഭൂമി ഇവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സമയത്താണ് കഴിഞ്ഞ ദിവസം എത്തി സാന്റോയെ ഭീഷിണിപ്പെടുത്തി കൃഷി വെട്ടിനശിപ്പിച്ചത്. ഇതിനുശേഷം ഇവര്‍ സ്ഥലംവിടുകയും ചെയ്തു. നിലവില്‍ മൂന്നുപേരും ഒളിവിലാണ്. ശാന്തമ്പാറ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് കേസുകളില്‍ അടക്കം പൊലീസന്വേഷിക്കുന്ന പ്രതികളാണ് ഇവരെന്നും സാന്റോ പറഞ്ഞു. കടംവാങ്ങിയും ബാങ്ക് വായ്പയെടുത്തും നടത്തിയ കൃഷി പൂര്‍ണമായി നശിച്ചതോടെ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് സാന്റോ.
Next Story

RELATED STORIES

Share it