ernakulam local

സ്വകാര്യ ബസ്സുകള്‍ക്കെതിരേ നടപടി ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്



കാക്കനാട്: നിയന്ത്രണങ്ങള്‍ പാലിക്കാതെ സ്വകാര്യ ബസ്സുകള്‍ നടത്തുന്ന സര്‍വീസിനെതിരേ മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ ആരംഭിച്ചു. ശനിയാഴ്ച നടത്തിയ പരിശോധനയില്‍ 318 സ്വകാര്യ ബസ്സുകള്‍ക്കെതിരേ നടപടി എടുത്തു.ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ ജി സാമുവലിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. ശനിയാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകീട്ടോടെ അവസാനിച്ചു. ട്രിപ്പ് മുടക്കിയ കുറ്റത്തിന് 27 കേസുകളും സീനിയര്‍ സിറ്റിസണ്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള സീറ്റ് സംവരണം ലഭ്യമാക്കാത്ത 18 ഉം, അമിത എയര്‍ഹോണ്‍ ഉപയോഗം 54, യാത്രക്കിടയില്‍ യാത്രക്കാര്‍ക്ക് അരോചകമാവുന്ന തരത്തില്‍ സ്റ്റീരിയോ പ്രവര്‍ത്തിപ്പിക്കുക 60, ടിക്കറ്റില്‍ ബസ്സിന്റെ രജിസ്റ്റര്‍ നമ്പര്‍ രേഖപെടുത്താത്തതിന് 65, വാഹനങ്ങളില്‍ സൂക്ഷിക്കേണ്ട ഫസ്റ്റ് എയ്ഡ് ബോക്‌സ്, മതിയായ രേഖകള്‍ ഇല്ലാത്ത 83  ബസുകള്‍, യൂണിഫോം ധരിക്കാത്തതും നെയിംപ്ലേറ്റ് ഇല്ലാത്തതുമായ 178 ബസ് ജീവനക്കാര്‍, യാത്രക്കാരോട് മോശമായി പെരുമാറിയ ആറ് കണ്ടക്ടര്‍മാര്‍ക്കെതിരെയും ബസുകളുടെ ഡ്രൈവര്‍ ക്യാബിന് മതിയായ സംരക്ഷണം ഇല്ലായ്മ തുടങ്ങിയ കുറ്റങ്ങള്‍ക്കും ഒട്ടേറെ ബസ്സുകള്‍ക്കും പിടിവീണു.
Next Story

RELATED STORIES

Share it