Alappuzha local

സ്വകാര്യബസ് മേഖലയുടെ താളം തെറ്റുന്നു: കെബിടിഎ

ആലപ്പുഴ: ഡീസലിന് ദിനംപ്രതി വിലകൂടി വരുന്ന ജനദ്രോഹ പ്രതിഭാസം സംസ്ഥാനത്തെ സ്വകാര്യബസ് മേഖലയുടെ താളം തെറ്റിക്കുന്നതായി കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ആലപ്പുഴ ജില്ലാകമ്മറ്റി. മിനിമം ചാര്‍ജ്ജ് ഒരു രൂപ കൂട്ടുമ്പോള്‍ ഡീസല്‍ വില 66.39 ആയിരുന്നത് ഇന്ന് 70നടുത്തായിരിക്കുന്നു.
ആലപ്പുഴയില്‍ തെക്കോട്ടും വടക്കോട്ടും 14 കിലോമീറ്റര്‍ മാത്രം സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളാണ് ഡീസല്‍ വിലവര്‍ദ്ധനവ് മൂലം സംസ്ഥാനത്ത് നഷ്ടത്തില്‍ ഓടേണ്ടിവന്നിരിക്കുന്നത്. ഒരു ബസിന് ഒരു ദിവസം 55 ലിറ്റര്‍ ഡീസല്‍ വേണം. ഡീസല്‍വില 3850 രൂപയും, ജീവനക്കാര്‍ക്കായി 2650 രൂപയും, ഇന്‍ഷ്വറന്‍സ് 150 രൂപയും, റോഡ് ടാക്‌സ് 350 രൂപയും ചേര്‍ത്ത് 7,000 രൂപ ചെലവുവരും.
എന്നാല്‍ പ്രതിദിനം യാത്രാകൂലിയായി ലഭിക്കുന്നത് 6,500 മുതല്‍ 7,000 വരെ രൂപയാണ്. കൂടാതെ വണ്ടിയുടെ തേയ്മാനം, അറ്റകുറ്റപ്പണികള്‍, ഉടമയുടെ ലാഭം ഒന്നും ഇന്ന് ലഭ്യമല്ലാതിയിരിക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. കെ.ബി.ടി.എ ജില്ലാപ്രസിഡന്റ് പി ജെ കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എസ് എം നാസര്‍, ടിപി ഷാജിലാല്‍, മുഹമ്മദ് ഷെറീഫ്, എന്‍ സലിം, റിനുമോന്‍, സത്താര്‍, നവാസ് പാറായില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it