wayanad local

സ്റ്റേഷനില്‍ അതിക്രമിച്ചു കയറി പോലിസിനെ കൈയേറ്റം ചെയ്തതായി പരാതി

പടിഞ്ഞാറത്തറ: സ്റ്റേഷനില്‍ അതിക്രമിച്ചു കയറി പോലിസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ഇന്ത്യന്‍ മിലിട്ടറി സര്‍വീസിലെ ഗണ്ണര്‍ പടിഞ്ഞാറത്തറ കാപ്പിക്കളം വെള്ളത്തൂവല്‍ കാട്ടില്‍ വീട്ടില്‍ അരുണ്‍ രാജന്‍ (23), സുഹൃത്ത് കോഴിക്കോട് മരുതോങ്കര നരിക്കുന്നില്‍ ശ്യാംലാല്‍ (21) എന്നിവരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ സിവില്‍ പോലിസ് ഓഫിസര്‍ കെ എ നിസാര്‍ ചികില്‍സ തേടി. സ്‌റ്റേഷനു മുന്നില്‍ റോഡരികില്‍ നിന്നു പുകവലിച്ചതു ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. പടിഞ്ഞാറത്തറ സ്‌റ്റേഷന് മുന്‍വശത്ത് റോഡരികില്‍ പൊതുസ്ഥലത്ത് പുകവലിച്ചതുമായി ബന്ധപ്പെട്ട് അരുണില്‍ നിന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പിഴയീടാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പിഴയടയ്ക്കാതെ ബൈക്കുമെടുത്ത് അരുണ്‍ വേഗത്തില്‍ ഓടിച്ചുപോയതായി പോലിസ് ആരോപിച്ചു.പിന്നീട് വൈകീട്ടോടെ അരുണും സുഹൃത്ത് ശ്യാംലാലും സ്‌റ്റേഷനില്‍ വന്ന് ബഹളമുണ്ടാക്കുകയും പാറാവുകാരനായിരുന്ന സിപിഒ നിസാറിനെ പിടിച്ചു ചുമരിലേക്ക് തള്ളിയതായും പോലിസ് പറയുന്നു. ഇന്ത്യന്‍ശിക്ഷാ നിയമം 452, 341, 353, 332, 308, 294 (ബി) ആര്‍/ഡബ്ല്യു 34 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it