kannur local

സ്റ്റാന്റ് ഫീസ് വര്‍ധന; ബസ്സുടമകള്‍ താവക്കര സ്റ്റാന്റെ് ബഹിഷ്‌കരിക്കും

കണ്ണൂര്‍: സ്വകാര്യ ബസ്സുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന സ്റ്റാന്‍ഡ് ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജനുവരി ഒന്നുമുതല്‍ താവക്കര ബിഒടി പുതിയ ബസ്സ്റ്റാന്‍ഡില്‍ കയറാതെ ബഹിഷ്‌കരിക്കുമെന്ന് സ്വകാര്യബസ് ഉടമസ്ഥ സംഘം ഭാരവഹാകിള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബസ് സ്റ്റാന്‍ഡ് നിര്‍മാതാക്കളും നഗരസഭയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് സ്റ്റാന്‍ഡിനുള്ളില്‍ കയറുന്ന വാഹനങ്ങളില്‍ നിന്നു ഫീസ് ഈടാക്കുന്നത്. നിലവില്‍ ഫീസിനത്തില്‍ ഓരോ ബസ്സിനും 30 രൂപയാണ് ഈടാക്കിവരുന്നത്. ഇത് വര്‍ധിപ്പിച്ച് 40 രൂപയാക്കാനും ഇതിനു പുറമേ ആറുരൂപ ദിവസേന സര്‍വീസ് ടാക്‌സ് ഇനത്തിലും ഈടാക്കാനുമാണ് പുതിയ നീക്കം. ഓരോ മൂന്നുവര്‍ഷവും നിലവില്‍ ഈടാക്കുന്ന ഫീസിന്റെ 25 ശതമാനം വര്‍ധിപ്പിക്കാമെന്നാണ് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. 30 വര്‍ഷത്തേക്കാണ് കരാറുകാര്‍ക്ക് ബസ്സ്റ്റാന്‍ഡ് നോക്കിനടത്താന്‍ കരാര്‍ നല്‍കിയത്.
കരാറുകാരുടെ കാലാവധി കഴിയുമ്പോഴേക്കും ഫീസ് 300 രൂപയോളമാവും. അശാസ്ത്രീയവും നിയമ വിരുദ്ധമായ ബിഒടി കരാര്‍ േകാര്‍പറേഷന്‍ അധികൃതര്‍ പുനപരിശോധിക്കണമെന്നും ജില്ല ാ ബസ് ഓപറേറ്റേഴ്‌സ് അസോസ ിയേഷന്‍സ് കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബസ് സ്റ്റാ ന്‍ഡും അതിലെ സൗകര്യങ്ങളു ം ഉപയോഗിക്കാനുള്ള സര്‍വീസ് ടാക്‌സ് എന്ന നിലയിലാണ് സ്റ്റാന്റ് ഫീസ് ഈടാക്കുന്നത്. സര്‍വീസ് ടാക്‌സ് തങ്ങളുടെ ബാധ്യതയല്ലെന്നാണു ബസ്സുടമകളുടെ വാദം. ആകെ 600 ബസ്സുകളാണ് പുതിയ സ്റ്റാന്‍ഡില്‍ നിന്നു സര്‍വീസ് നടത്തുന്നത്. എന്നാല്‍ ബസ്സുകള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഇവിടെയില്ല.
വര്‍ക്ക് ഷോപ്പുകള്‍ ഇല്ലാത്തതിനാല്‍ ബസ്സുകള്‍ക്ക് അറ്റകുറ്റപ്പണിക്കായി സ്റ്റാന്‍ഡില്‍ നിന്നു ഏറെദൂരം പുറത്തേക്ക് പോവേണ്ടി വരുന്നുണ്ട്. ഇത് സമയ നഷ്ടത്തിനും ട്രിപ്പുകള്‍ മുടങ്ങാനും കാരണമാകുന്നുണ്ട്. ബസ് സ്റ്റാന്റിനകത്തെ പാര്‍ക്കിങ് സൗകര്യം നിലവില്‍ സ്വകാര്യ വാഹങ്ങള്‍ക്കു പുറമേ ലോറി, കോളജ് ബസ്സുകള്‍ക്കാണ് നല്‍കുന്നത്. സ്വകാര്യ ബസ്സുകള്‍ക്ക് രാത്രി കാലങ്ങളില്‍ നിര്‍ത്തിയിടാനുള്ള സൗകര്യം പോലുമില്ല.അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ തോന്നിയപോലെ ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭം നടത്തും.
നിയമ വിരുദ്ധ ഫീസ് വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ ബസ്സുകള്‍ ബിഒടി സ്റ്റാന്‍ഡില്‍ കയറില്ലെന്നും ബസ്സുടമകള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍സ് കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് വി ജെ സെബാസ്റ്റിയന്‍, കെ രാജ്കുമാര്‍, എം വി വല്‍സലന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it