സ്മൃതി ഇറാനി പ്രഫ. എം കെ സാനുവിനെ സന്ദര്‍ശിച്ചു

കൊച്ചി: കേന്ദ്രമന്ത്രി സ്മൃതി സാഹിത്യകാരന്‍ പ്രഫ. എം കെ സാനുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ബിജെപി സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി പ്രമുഖരെ നേരില്‍ കണ്ടു ഭരണനേട്ടങ്ങള്‍ വിവരിക്കുന്നതിനോടനുബന്ധിച്ചാണ് മന്ത്രി എം കെ സാനുവിനെ സന്ദര്‍ശിച്ചത്. ഭാരതീയ പൈതൃകത്തിന്റെ കാതലായ ഭാഗം സഹിഷ്ണുതയാണെന്നും അതിനു കോട്ടം വരുത്തുന്ന ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് അതത് സമയങ്ങളില്‍ പ്രതികരിച്ചിട്ടുണ്ടെന്നും പ്രഫ. എം കെ സാനു കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചെങ്ങന്നൂര്‍ താഴ്മണ്‍ ശബരിമല തന്ത്രി കുടുംബത്തെയും സ്മൃതി ഇറാനി സന്ദര്‍ശിച്ചു. തന്ത്രി മുഖ്യന്‍ കണഠരര് മഹേശ്വരുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. പത്‌നിയുമായും മകന്‍ കണഠരര് മോഹനരരുമായും കൂടികാഴ്ച നടത്തി അനുശോചനം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it