Second edit

സ്ത്രീ അബല തന്നെയോ?

സ്ത്രീയുണര്‍വുകള്‍ ലോകത്തുടനീളം വ്യാപകമാണെങ്കിലും സ്ത്രീകള്‍ ഇപ്പോഴും സമൂഹത്തില്‍ 'രണ്ടാംതരം പൗരി'മാരാണെന്നതാണ് വസ്തുത. കുടുംബവ്യവസ്ഥ ആഴത്തില്‍ വേരോടിയ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാത്രമല്ല, സ്വാതന്ത്ര്യത്തിനു സീമകളില്ല എന്നു കരുതപ്പെടുന്ന പാശ്ചാത്യലോകത്തും സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ട്. ഈ വിവേചനത്തിനെതിരായി വിനയയെന്ന പോലിസ് കോണ്‍സ്റ്റബിളിനെപ്പോലെ പലരും നമുക്കിടയില്‍ തന്നെ പോരാട്ടങ്ങള്‍ നടത്തിയിട്ടുമുണ്ട്. ലിംഗസമത്വത്തിനു വേണ്ടിയുള്ള പല പോരാട്ടങ്ങളും തോറ്റുപോവുന്ന യുദ്ധങ്ങളാണെങ്കിലും അവ സജീവം തന്നെ. പൊതുബോധം സ്ത്രീയെ രണ്ടാം തരക്കാരിയായി തന്നെയാണ് പലപ്പോഴും കണക്കാക്കുന്നത്. പരസ്യങ്ങളിലെ സ്ത്രീയെ ശ്രദ്ധിച്ചാല്‍ മതി ഇതു വ്യക്തമാവാന്‍. പെണ്ണുടലിന്റെ വശ്യതയില്‍ നിന്നു മുതലെടുക്കുന്ന പരസ്യങ്ങളാണ് മിക്കവയും. പലപ്പോഴും വാര്‍ത്തകളിലും സ്ത്രീവിവേചനം പ്രകടമായി കാണുന്നു. ഗണനീയമായ നേട്ടങ്ങള്‍ കൈവരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താറുണ്ട്. ഈ സന്ദര്‍ഭത്തില്‍ മാധ്യമങ്ങള്‍ ആണിനും പെണ്ണിനും രണ്ടു താപ്പാണ് ഉപയോഗിക്കുന്നത്. പിഎച്ച്ഡി നേടിയത് സ്ത്രീയാണെങ്കില്‍ അടിക്കുറിപ്പില്‍ ഇന്നയാളുടെ ഭാര്യയാണെന്ന് നിര്‍ബന്ധമായും ഉണ്ടാവും. അതെന്തിനാണ്? എങ്കില്‍ പുരുഷനെപ്പറ്റി പറയുമ്പോള്‍ ഈ ന്യായമനുസരിച്ച് ഇന്നയാളുടെ ഭര്‍ത്താവാണെന്നും വേണ്ടേ? അതുണ്ടാവാറില്ല.
Next Story

RELATED STORIES

Share it