സ്ത്രീയെ ട്രെയിനില്‍ തീയിട്ടു കൊന്ന സംഭവം; പ്രതിക്ക് ജീവപര്യന്തം

തലശ്ശേരി: തീവണ്ടി കംപാര്‍ട്ട്‌മെന്റില്‍ തനിച്ചിരിക്കെ സ്ത്രീയെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. മലപ്പുറം കടുങ്ങല്ലൂര്‍ കിഴിശ്ശേരി വിളയില്‍ കരുവാക്കോടന്‍ വീട്ടില്‍ പാത്തൂട്ടി (48)യെ കൊലപ്പെടുത്തിയ കേസിലാണ് തമിഴ്‌നാട് തേനി ജില്ലയിലെ കാമാക്ഷിപുര പടിയന്‍ സുരേഷ് കണ്ണനെ (30) തലശ്ശേരി ഒന്നാംക്ലാസ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. 2014 ഒക്ടോബര്‍ 20ന് പുലര്‍ച്ചെ നാലോടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.
Next Story

RELATED STORIES

Share it