malappuram local

സ്ത്രീകള്‍ക്ക് തണലുമായി സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍

കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍ കുടുംബത്തിലും സമൂഹത്തിലും തൊഴിലിടത്തും അതിക്രമത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്ക് താങ്ങും തണലുമാവുന്നു. ശാരീരികവും ലൈംഗികവും വൈകാരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് പിന്തുണയേകുകയാണ് സഖി. ഇത്തരത്തില്‍ ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നവര്‍ക്ക് ചികില്‍സാ സഹായം, നിയമസഹായം, മനശാസ്ത്ര കൗ ണ്‍സലിങ് എന്നിവ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ഇവിടെ നല്‍കുന്നു. 18 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ സഹായം ലഭിക്കും.
സഖിയിലെ വനിതാ ഹെല്‍പ് ലൈനില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്, റെസ്‌ക്യു സര്‍വീസ്, മെഡിക്കല്‍ സഹായം, എഫ്‌ഐആര്‍/എന്‍സിആര്‍/ഡിഐആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള സഹായം എന്നിവ നല്‍കുന്നു. കൂടാതെ സൈക്കോ സോഷ്യല്‍ സപോര്‍ട്ട്, കൗണ്‍സലിങ്, നിയമസഹായം, അഭയസങ്കേതം, വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം എന്നിവയും ലഭിക്കും. ഫോണ്‍: 0490 2367450, 9656471875.
Next Story

RELATED STORIES

Share it