malappuram local

സ്ത്രീകളടക്കമുള്ളവരെ പോലിസ് അടിച്ചോടിച്ചു

തിരൂരങ്ങാടി: ദേശീയപാതാ സര്‍വേയ്ക്കിടെ പടിക്കലില്‍ നേരിയ സംഘര്‍ഷം. സര്‍വേ നടത്തുമ്പോള്‍ പോലിസ് മനപ്പൂര്‍വം പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് ഇരകള്‍ ആരോപിച്ചു. പടിക്കല്‍ ചോനാരി അസീസിന്റെ ഭൂമിയില്‍ സര്‍വേ നടത്തുമ്പോഴാണ് സംഭവം. സര്‍വേയ്ക്കിടെ വീട്ടുകാര്‍ നോക്കിനിന്നതിനാണത്രെ പോലിസ് ലാത്തിവീശി അക്രമം അഴിച്ചുവിട്ടത്. വീട്ടുകാരാണെന്ന് അറിയിച്ചിട്ടും പരിസരത്ത് നില്‍ക്കാന്‍ അനുവദിക്കാതെ പോലിസ് അടിച്ചോടിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ചോനാരി അബ്ദുല്‍ അസീസിന്റെ ഭാര്യ ഹഫ്‌സത്ത് (42), അയല്‍വാസികളായ പാറായി കോയിപറമ്പത്ത് സുലൈഖ (50), ഇവരുടെ ബന്ധു ഇര്‍ഷാദലി (28), സഹോദരന്‍ ഇഖ്ബാല്‍ ബാബു (25), കോഴിശ്ശേരി പെരിക്കാങ്ങല്‍ അബ്ദുല്‍ അസീസിന്റെ മകന്‍ ആദില്‍ ഹസന്‍ (21), സഹോദരന്‍ ഇര്‍ഫാന്‍ (16), പി.വി വാഹിദ് (20) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തിനിടെ രണ്ടുപേരെ പോലിസ് ബലമായി പിടിച്ചുകൊണ്ടു പോയി. പാറായി കോയിപറമ്പത്ത് ഇര്‍ഷാദലി (28), കോഴിശ്ശേരി പെരിക്കാങ്ങല്‍ അബ്ദുല്‍ അസീസിന്റെ മകന്‍ ആദില്‍ ഹസന്‍ (21) എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
Next Story

RELATED STORIES

Share it