Flash News

സോളാര്‍ കേസ് : ഉമ്മന്‍ചാണ്ടി ജുഡീഷ്യറിയെ സ്വാധീനിച്ചെന്ന്



അടിമാലി:  ബംഗളൂരുവിലെ സോളാര്‍ കേസില്‍ നിന്ന് രക്ഷപെടാന്‍ ജുഡീഷ്യറിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ ഉമ്മന്‍ചാണ്ടി നടത്തിയതായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. ഇതിനായി ഒരു കോടിയോളം രൂപ ചെലവഴിച്ചതായും സരിത ആരോപിച്ചു. 17 ലക്ഷത്തോളം രൂപ ഫീസും മറ്റുമായി ചെലവഴിച്ചിട്ടുണ്ട്. യുഡിഎഫിന്റെ കാലത്ത് താന്‍ നല്‍കിയ പരാതികളില്‍ യാതൊരുവിധ അന്വേഷണവും നടന്നില്ല. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ പുതിയ പരാതി നല്‍കിയിരിക്കുന്നത്. പരാതി സ്വീകരിച്ചതായ മറുപടി ലഭിച്ചിട്ടുണ്ട്. മൊഴി രേഖപ്പെടുത്താന്‍ ഹാജരാവാനുള്ള അറിയിപ്പും കിട്ടി. സംസ്ഥാനത്തെ വിവിധ മജിസ്‌ട്രേറ്റ് കോടതികളിലായി 30ലേറെ കേസുകള്‍ നിലവിലുണ്ട്. രാജാക്കാട് സ്വദേശികള്‍ നല്‍കിയ കേസില്‍ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവാന്‍ എത്തിയതായിരുന്നു സരിത. ബിജുരാധാകൃഷ്ണന്‍ ഹാജരാവാത്തതിനാല്‍ കേസ് അടുത്ത മാസത്തേക്കു മാറ്റി.
Next Story

RELATED STORIES

Share it