Flash News

സൈബര്‍ ലോകത്ത് 90% വ്യാജം: ജാഗ്രത വേണമെന്ന് എഡിജിപി



കൊച്ചി: സൈബര്‍ ലോകത്ത് കണ്ടുമുട്ടുന്ന കാര്യങ്ങളില്‍ 90% വ്യാജമാണെന്നും കുട്ടികളെ ആ കെണികളില്‍ നിന്നു രക്ഷിക്കുവാന്‍ രക്ഷിതാക്കളും അധ്യാപകരും നിതാന്ത ജാഗ്രതയും മുന്‍കരുതലുകളും എടുക്കണമെന്ന് എഡിജിപി കെ പത്മകുമാര്‍. സിബിഎസ്ഇ പ്രിന്‍സിപ്പല്‍സ് 10ാമത് കോണ്‍ഫറന്‍സില്‍ സൈബര്‍ സുരക്ഷയും പോക്‌സോയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാഹനത്തിരക്കുള്ള റോഡിലേക്ക് നടക്കാനിറങ്ങുന്ന കൊച്ചു കുട്ടികളുടെ കാര്യത്തില്‍ എടുക്കുന്ന ജാഗ്രതയേക്കാള്‍ കൂടുതല്‍ കരുതല്‍ സൈബര്‍ ലോകത്തിന്റെ കാര്യത്തില്‍ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിലാസവും പാസ്‌വേഡും ഫോട്ടോയും അന്യര്‍ക്ക് ലഭ്യമായിക്കൂട. ഇതിനായി കൃത്യമായ ബോധവല്‍ക്കരണം സ്‌കൂള്‍ തലത്തില്‍ നിന്ന് ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അന്തര്‍ദേശീയ നിലവാരത്തിലേക്കു വിദ്യാഭ്യാസത്തെ ഉയര്‍ത്താന്‍ അധ്യാപക സമൂഹത്തിന് ഉയര്‍ന്ന പരിഗണനയും കാര്യക്ഷമമായ പരിശീലന സംവിധാനങ്ങളും അനിവാര്യമാണെന്ന് ആഗോള വിദ്യാര്‍ഥി മൂല്യനിര്‍ണയ രീതികളെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പ്രഫ. മോനിഷ പ്രിയം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ പുതിയ ആഗോള പ്രവണതകളെ അധികരിച്ച് അമേരിക്കയിലെ ഗ്ലോബല്‍ അക്കാദമി ഫോറം ഡയറക്ടര്‍ റബേക്ക ജെ ഡാല്‍, 21ാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസ മികവിന് സ്വീകരിക്കേണ്ട മുന്‍ഗണനകളെ സംബന്ധിച്ച് എം ജി യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് എന്നിവരും ക്ലാസുകള്‍ എടുത്തു. കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ജഗന്നാഥന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി കെ എ ഫ്രാന്‍സിസ്, ഫാ. സജിന്‍ ഉന്നുകല്ലേല്‍, ബെന്നി ജോര്‍ജ്, ഫെഡറിക് ഇയോണ്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it