സൈനികര്‍ക്കെതിരായ നടപടി സുപ്രിംകോടതി തടഞ്ഞു

ന്യൂഡല്‍ഹി: കശ്മീരിലെ ഷോപിയാനില്‍ സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളായ സൈനികര്‍ക്കെതിരായ നടപടികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. മേജര്‍ ആദിത്യ കുമാര്‍ അടക്കമുള്ള സൈനികര്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നു ജമ്മുകശ്മീര്‍ സര്‍ക്കാരിനെ വിലക്കിയിട്ടുണ്ട്. സംഭവത്തിലെ പോലിസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിത്യ കുമാറിന്റെ പിതാവ് രംവീര്‍ സിങ് നല്‍കിയ ഹരജിയിലാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് മേജര്‍ ആദിത്യ കുമാറിനെതിരേ നടപടി സ്വീകരിക്കുന്നതിന് സ്‌റ്റേ നല്‍കിയിരിക്കുന്നത്. ജനുവരി 27ന് നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് മേജര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വാഹന വ്യൂഹത്തിനു കല്ലെറിഞ്ഞ ആള്‍ക്കൂട്ടത്തിനു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it